ഹോം › കേരളം

വഖഫുമായി ബന്ധപ്പെട്ട വര്‍ഗീയ പരാമര്‍ശം: സുരേഷ് ഗോപിക്കെതിരെ പരാതി നല്‍കി

By MJ News Desk · 09 Nov 2024, 09:31 PM

തിരുവനന്തപുരം: മുനമ്പം വിഷയത്തില്‍ ക്രിസ്ത്യന്‍ വോട്ട് ലക്ഷ്യംവെച്ച് വഖഫ് ബോര്‍ഡിനെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ്. മതവികാരം വ്രണപ്പെടുത്തിയെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടി കെ പി സി സി മീഡിയ പാനലിസ്റ്റ് വി ആര്‍ അനൂപാണ് വയനാട് കമ്പളക്കാട് പോലീസില്‍ പരാതി നല്‍കിയത്. വഖഫ് ബോര്‍ഡ് കിരാതമാണെന്നും അതിനെ പൂട്ടിക്കുമെന്നുമാണ് വയനാട് ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സുരേഷ് ഗോപി പറഞ്ഞത്. വര്‍ഗീയ വിഷം ചീറ്റി അനാവശ്യ വിവാദങ്ങളുണ്ടാക്കുകയും ഇതുവഴി തീവ്രവലതുപക്ഷ ചിന്താഗതിക്കാരുടെ വോട്ടുകള്‍ നേടാനുമാണ് സുരേഷ് ഗോപിയടക്കമുള്ള ബി ജെ പി നേതൃത്വം ശ്രമിക്കുന്നത്. വഖഫ് വിഷയത്തില്‍ സമാനമായ പരാമര്‍ശം ബി ജെ പി സംസ്ഥാന ഉപാധ്യക്ഷന്‍ ബി ഗോപാലകൃഷ്ണനും നടത്തിയിരുന്നു. വേളാങ്കണ്ണി പള്ളി ഉള്‍പ്പെടെ അന്യാധീനപ്പെട്ട് പോകാതിരിക്കണമെങ്കില്‍ ബി ജെ പിക്ക് വോട്ട് ചെയ്യണമെന്നുമാണ് ഗോപാലകൃഷ്ണന്‍ പറഞ്ഞത്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#congress#police#suresh gopi

ബന്ധപ്പെട്ട വാർത്തകൾ

മില്‍മ നെയ്യ് വാങ്ങുന്നതില്‍ വിജിലന്‍സ് ഇന്നോ നാളെയോ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കുംവളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ
പൂർണ്ണ പേജ് കാണുക ›