ബിജെപിയെ നേരിട്ട് അടുത്ത കാലത്ത് കോൺഗ്രസ് ഇടതുപക്ഷ പാർട്ടിയായി മാറി: ശശി തരൂർ
Nov 14, 2025, 12:12 IST
കോൺഗ്രസ് അടുത്ത കാലത്തായി കുറച്ചുകൂടി ഇടതുപക്ഷമായതായി ശശി തരൂർ എംപി. ബിജെപിയുടെ ഭിന്നിപ്പിക്കൽ രാഷ്ട്രീയത്തെ നേരിട്ട് കോൺഗ്രസ് ഇടതുപക്ഷമായി മാറിയെന്നായിരുന്നു തരൂർ പറഞ്ഞത്. ഹൈദരാബാദിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
കോൺഗ്രസും ഇടതുപക്ഷ പാർട്ടികളും ബിജെപിക്കെതിരെ ഒരുമിച്ച് വരുന്നത് റാഡിക്കൽ സെൻട്രിസത്തിന്റെ പ്രയോഗമാണോയെന്ന ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു തരൂർ. തന്റെ പരാമർശങ്ങൾ പ്രായോഗിക രാഷ്ട്രീയത്തെ ഊന്നിയുള്ളതല്ലെന്നും പ്രത്യയശാസ്ത്രത്തിൽ ഊന്നിയുള്ളതാണെന്നും തരൂർ പറഞ്ഞു
തന്ത്രപരമായ ക്രമീകരണങ്ങൾ കുറച്ചധികം ഈ കാലയളവിൽ നടത്തിയിട്ടുണ്ട്. വാസ്തവത്തിൽ അടുത്തിടെ കോൺഗ്രസ് ഇടതുപക്ഷ പാർട്ടിയായി മാറിയിരിക്കുന്നു. ഇത് തന്ത്രപരമായ ക്രമീകരണമാണോ തത്വചിന്താപരമായ ബോധ്യമാണോ അതോ മറ്റെന്തെങ്കിലുമാണോയന്ന് കാണാമെന്നും തരൂർ പ്രതികരിച്ചു.