കോൺഗ്രസിൽ അടി തുടങ്ങി: മുല്ലപ്പള്ളിയെ മാറ്റി സുധാകരനെയോ മുരളീധരനെയോ പ്രസിഡന്റാക്കണമെന്ന് ആവശ്യം

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പതിവ് പോലെ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമായി. സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റം ആവശ്യമാണെന്ന് പ്രവർത്തകർ ആവശ്യപ്പെടുന്നു. സംഘടനാസംവിധാനം തകർന്നടിഞ്ഞതിന്റെ കാരണം മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന
 

തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പതിവ് പോലെ കോൺഗ്രസിൽ ആഭ്യന്തര കലഹം രൂക്ഷമായി. സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റം ആവശ്യമാണെന്ന് പ്രവർത്തകർ ആവശ്യപ്പെടുന്നു. സംഘടനാസംവിധാനം തകർന്നടിഞ്ഞതിന്റെ കാരണം മുല്ലപ്പള്ളി രാമചന്ദ്രനാണെന്ന വസ്തുതയാണ് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്

മുല്ലപ്പള്ളി രാമചന്ദ്രനെ മാറ്റി കെ സുധാകരനെയോ കെ മുരളീധരനെയോ അധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരണമെന്നാണ് ആവശ്യമുയരുന്നത്. അണികളുടെ രോഷം മനസ്സിലാക്കിയ മുല്ലപ്പള്ളി രാജിസന്നദ്ധത അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. എഐസിസി നേതൃത്വവുമായി ഇക്കാര്യം മുല്ലപ്പള്ളി സംസാരിച്ചു. തോൽവിയെ തുടർന്ന് അസം പിസിസി പ്രസിഡന്റ് നേരത്തെ തന്നെ രാജിവെച്ചിരുന്നു

ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണമെന്നും ആവശ്യമുയരുന്നുണ്ട്. എന്നാൽ ഐ ഗ്രൂപ്പ് ഈ ആവശ്യം തള്ളി. ചെന്നിത്തല ഒഴിയുകയാണെങ്കിൽ വിഡി സതീശനോ തിരുവഞ്ചൂർ രാധാകൃഷ്ണനോ ഈ സ്ഥാനത്തേക്ക് എത്തിയേക്കും.