പൂതാടിയിൽ സിപിഎം വിട്ട എ വി ജയനെ ഒപ്പം നിർത്താൻ കോൺഗ്രസിന്റെ നീക്കം
Jan 17, 2026, 10:50 IST
വയനാട് പൂതാടിയിൽ സിപിഎം വിട്ട എവി ജയനെ ഒപ്പം നിർത്താൻ കോൺഗ്രസിന്റെ ആലോചന. എ വി ജയൻ പാർട്ടി വിട്ടതോടെ പൂതാടി പഞ്ചായത്ത് ഭരണസമിതി അടക്കം പ്രതിസന്ധിയിലാണ്. എവി ജയനെ കൂടെക്കൂട്ടിയാൽ പഞ്ചായത്ത് ഭരണം പിടിക്കാൻ കോൺഗ്രസിന് സാധിക്കും
കഴിഞ്ഞ ദിവസമാണ് പഞ്ചായത്തംഗം കൂടിയായ എ വി ജയൻ സിപിഎം വിട്ടത്. ജില്ലാ സമ്മേളനം മുതൽ തന്നെ ഒരു വിഭാഗം വേട്ടയാടുകയാണെന്നാണ് ജയന്റെ ആരോപണം. പൂതാടി പഞ്ചായത്ത് അംഗമായി ജനങ്ങൾ ഏൽപ്പിച്ച ഉത്തരവാദിത്തം നിറവേറ്റുമെന്നും ജയൻ പറഞ്ഞിരുന്നു
കോൺഗ്രസ് സമീപിച്ചു. ഞാൻ അവരോട് നന്ദി പറഞ്ഞു. നിലവിൽ മറ്റ് പാർട്ടികളിലേക്ക് പോകില്ല. രാഷ്ട്രീയ വനവാസം തീരുമാനിച്ചിട്ടില്ലെന്നും ജയൻ പറഞ്ഞു. പുൽപ്പള്ളി ഏരിയാ കമ്മിറ്റി അംഗമായ ജയനെ ലോക്കൽ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.