ലോക്ക ഡൗൺ ലംഘിച്ച് കോൺഗ്രസിന്റെ സമരം; വേണേൽ കേസെടുത്തോയെന്ന് ജാഗ്രത പുലർത്തേണ്ട സമയത്തും നേതാക്കൾ

ലോക്ക് ഡൗൺ പരസ്യമായി ലംഘിച്ച് മലപ്പുറത്ത് കോൺഗ്രസിന്റെ പ്രതിഷേധ സമരം. ലോക്ക് ഡൗണും സാമൂഹിക അകലവും ലംഘിച്ചാണ് കോൺഗ്രസുകാർ പ്രതിഷേധ സമരം സംഘടിപ്പിച്ചിരിക്കുന്നത്. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ
 

ലോക്ക് ഡൗൺ പരസ്യമായി ലംഘിച്ച് മലപ്പുറത്ത് കോൺഗ്രസിന്റെ പ്രതിഷേധ സമരം. ലോക്ക് ഡൗണും സാമൂഹിക അകലവും ലംഘിച്ചാണ് കോൺഗ്രസുകാർ പ്രതിഷേധ സമരം സംഘടിപ്പിച്ചിരിക്കുന്നത്. വിദേശത്ത് കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ പ്രശ്‌നത്തിൽ അടിയന്തര ഇടപെടൽ വേണമെന്നാണ് ഇവരുടെ ആവശ്യം

കോഴിക്കോട്, മലപ്പുറം ഡിസിസികളുടെ സംയുക്തനേതൃത്വത്തിലാണ് കരിപ്പൂർ വിമാനത്താവളത്തിന് സമീപം പ്രതിഷേധം സംഘടിപ്പിച്ചത്. രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ അതിജീവന സത്യാഗ്രഹ സമരം നടത്തുമെന്നാണ് കോൺഗ്രസ് നേതാക്കൾ പറയുന്നത്. മലപ്പുറം ജില്ലാ പ്രസിഡന്റ് അഡ്വ. വി വി പ്രകാശ്, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അഡ്വ. ടി സിദ്ധിഖ് എന്നിവരുടെ നേതൃത്വത്തിലാണ് സത്യാഗ്രഹ സമരം

കെ പി സി സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം നിർവഹിക്കും. കെ മുരളീധരൻ എംപിയും പരിപാടിയിൽ സംബന്ധിക്കുന്നുണ്ട്. നിരോധനാജ്ഞ ലംഘനത്തിന് കേസെടുക്കുന്നുണ്ടെങ്കിൽ എടുത്തോ എന്നാണ് ജാഗ്രത പുലർത്തേണ്ട സമയത്തും കെ മുരളീധരൻ എംപി പറഞ്ഞത്.

പ്രവാസികൾ വിദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഞങ്ങൾ ജയിലിൽ കിടക്കാൻ തയ്യാറാണ്. ഉത്സവപ്പറമ്പിലെ പോക്കറ്റടിക്കാരന്റെ റോളിലാണ് മുഖ്യമന്ത്രിയെന്നും കെ മുരളീധരൻ എംപി പറഞ്ഞു