സിപിഎമ്മിലെ ചിലരുമായുള്ള കൂട്ടുകച്ചവടം കോൺഗ്രസ് അവസാനിപ്പിക്കണം; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി ജി. സുധാകരൻ
ആലപ്പുഴ: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി വിമർശിച്ച് ജി.സുധാകരൻ എംഎല്‍എ. ചെന്നിത്തലയുടെ പാർട്ടി സിപിഎമ്മുമായി കൂട്ട്കെട്ട് നടത്തുന്നത് അവസാനിപ്പിക്കണം. ഇത് അഴിമതിക്ക് ഇടയാക്കുന്നുണ്ട്. ആലപ്പുഴയിൽ കോൺഗ്രസിലെ ഒരു വിഭാഗവും സിപിഎം ക്രിമിനലകളും തമ്മിൽ ബന്ധമുണ്ടെന്നും സുധാകരൻ ആരോപിച്ചു. ആലപ്പുഴയില്‍ നടന്ന ഖാദി ബോര്‍ഡിന്റെ ഓണം മേള പരിപാടിക്കിടെയായിരുന്നു സുധാകരന്റെ പരാമര്‍ശം. തനിക്കെതിരെയുള്ള പ്രതിഷേധ സാധ്യത മുൻകൂട്ടി അറിയിക്കുന്നതിൽ പൊലീസിന് വീഴ്ച സംഭവിച്ചുവെന്നും സുധാകരന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ആലപ്പുഴ നഗരസഭയിൽ, വിജയിച്ച ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണ പരിപാടിയിൽ എൽഡിഎഫ് പ്രതിഷേധത്തിന് സാധ്യതയുണ്ടായിരുന്നു. ഇതറിഞ്ഞ് സുധാകരന്‍ പങ്കെടുത്തിരുന്നില്ല.
എന്നാല്‍ സുധാകരന്റെ ആരോപണത്തെക്കുറിച്ച് അറിയില്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. അത് പ്രാദേശിക വിഷയമാണെന്നും ചെന്നിത്തല പറയുന്നു. അതേസമയം ജി. സുധാകരൻ എവിടെപ്പോയാലും അദ്ദേഹത്തിനെതിരെ കരിങ്കൊടി കാണിക്കുകയും അപമാനിക്കുകയും ചെയ്യുന്ന നടപടി സിപിഎം അവസാനിപ്പിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു.
ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായ സുധാകരനോട് സിപിഎം കൂടുതൽ സഹിഷ്ണുത കാണിക്കണമെന്നും, അദ്ദേഹത്തിന് പൂർണ്ണ പിന്തുണ നൽകുന്നുണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.