ഹോം › കേരളം

ജാവേദ്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതിൽ ഗൂഢാലോചന; ഇപിയുടെ ആത്മകഥാ ഭാഗങ്ങൾ പുറത്ത്

By MJ Desk · 13 Nov 2024, 08:15 AM

സിപിഎമ്മിനെ കുരുക്കിലാക്കി വീണ്ടും ഇപി ജയരാജൻ. ചേലക്കര, വയനാട് ഉപതെരഞ്ഞെടുപ്പിന്റെ വോട്ടിംഗ് ദിനത്തിൽ വിവാദമാകുന്നത് ഇപി ജയരാജന്റെ ആത്മകഥയായ കട്ടൻ ചായയും പരിപ്പ് വടയുമാണ്. എൽഡിഎഫ് കൺവീനർ സ്ഥാനത്ത് നിന്ന് തന്നെ മാറ്റിയതിൽ പ്രയാസമുണ്ടെന്നും പാർട്ടി തന്നെ മനസ്സിലാക്കിയിട്ടില്ലെന്നുമടക്കമുള്ള വിമർശനങ്ങൾ പുസ്തകത്തിലുണ്ടെന്നാണ് റിപ്പോർട്ട് ബിജെപി നേതാവ് പ്രകാശ് ജാവേദ്കറുമായുള്ള കൂടിക്കാഴ്ച വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇപി പറയുന്നു. ഡിസി ബുക്‌സ് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലെ ഭാഗങ്ങളാണ് പുറത്തുവന്നത്. എന്നാൽ താൻ എഴുതി തീർന്നിട്ടില്ലെന്നും ഡിസി ബുക്‌സിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്നുമാണ് ഇപി ജയരാജൻ പറയുന്നത് ജാവേദ്കറുമായുള്ള കൂടിക്കാഴ്ചയിൽ തന്റെ നിലപാട് കേന്ദ്ര കമ്മിറ്റിയിൽ വിശദീകരിച്ചതാണ്. കൂടിക്കാഴ്ച വ്യക്തിപരമായിരുന്നു. ഒന്നര വർഷത്തിന് ശേഷം അത് വിവാദമാക്കിയതിന് പിന്നിൽ ഗൂഢാലോചനയുണ്ട്. പാലക്കാട്ടെ ഇടത് സ്ഥാനാർഥി പി സരിൻ അവസരവാദിയാണ്. സ്വതന്ത്രർ വയ്യാവേലി ആകുമെന്ന് ഇഎംഎസ് തന്നെ പറഞ്ഞിരുന്നു എന്നും ഇപിയുടെ ആത്മകഥയിലുണ്ടെന്നാണ് വിവരം.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#ep jayarajan

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›