ഹോം › കേരളം

മണ്ഡല പുനർനിർണയം: സ്റ്റാലിന്റെ നീക്കത്തിന് സിപിഎം പിന്തുണ; ചെന്നൈ സമ്മേളനത്തിൽ പിണറായി പങ്കെടുക്കും

By MJ Desk · 15 Mar 2025, 02:32 PM

മണ്ഡല പുനർനിർണയ നീക്കത്തിനെതിരായി തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ പോരാട്ടത്തിന് സിപിഎമ്മിന്റെ പിന്തുണ. സ്റ്റാലിൻ വിളിച്ച ചെന്നൈ സമ്മേളനത്തിൽ പങ്കെടുക്കാൻ പിണറായി വിജയന് സിപിഎം കേന്ദ്ര നേതൃത്വം അനുമതി നൽകി. മണ്ഡല പുനർനിർണയ നീക്കത്തിൽ തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളുടെ ആശങ്ക പരിഹരിക്കണമെന്ന സ്റ്റാലിന്റെ ആവശ്യം ന്യായമാണെന്നാണ് സിപിഎം അഭിപ്രായം അന്തിമ തീരുമാനം അഭിപ്രായ സമന്വയത്തിലൂടെ മാത്രം ആകണമെന്ന പിണറായിയുടെ പ്രസ്താവന പിബി നിലപാടാണെന്ന് സിപിഎം കേന്ദ്ര നേതൃത്വം അറിയിച്ചു. ഈ മാസം 22ന് ചെന്നൈയിൽ ഡിഎംകെ സംഘടിപ്പിക്കുന്ന യോഗത്തിൽ പിണറായി പങ്കെുക്കുന്നതിന് തടസ്സമില്ലെന്നും സിപിഎം വ്യക്തമാക്കി പാർട്ടി ദേശീയ നേതാക്കളെ ക്ഷണിച്ചിട്ടില്ലാത്തതിനാൽ കേരളാ ഘടകത്തിന് തീരുമാനമെടുക്കാം. 22ന് ഡൽഹിയിൽ നടക്കുന്ന കേന്ദ്ര കമ്മിറ്റി യോഗത്തിൽ പിണറായി പങ്കെടുക്കുകയാണെങ്കിൽ മുതിർന്ന മന്ത്രിയെയോ നേതാവിനെയോ ചെന്നൈയിലേക്ക് അയക്കുമെന്നും പാർട്ടി അറിയിച്ചു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›