ഹോം › കേരളം

ശബരിമലയിലെ വിവാദ ഫോട്ടോ ഷൂട്ട്; പോലീസുകാർക്ക് നല്ല നടപ്പിനുള്ള തീവ്രപരിശീലനം

By MJ Desk · 27 Nov 2024, 11:18 AM

ശബരിമല പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിന്ന് ഫോട്ടോ എടുത്ത പോലീസുകാർക്ക് നല്ല നടപ്പിനുള്ള തീവ്രപരിശീലനം. എത്ര ദിവസത്തേക്കാണ് പരിശീലനമെന്നത് വ്യക്തമല്ല. ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്ന് പുറത്തിറങ്ങും. എസ് എ പി ക്യാമ്പിലെ 23 പോലീസുകാരാണ് ഫോട്ടോ എടുത്തത്. ശബരിമല ജോലിയിൽ നിന്ന് ഇറങ്ങിയ ഇവരെ കണ്ണൂരിലേക്ക് മാറ്റും വീട്ടിലേക്ക് പോകാനാകാത്ത വിധം തീവ്രപരിശീലനമാകും നൽകുക. തുടർ നടപടികളെ കുറിച്ചും ആലോചിക്കുന്നതായാണ് റിപ്പോർട്ട്. ആചാര ലംഘനമാണെന്നും ഇത്തരത്തിൽ ഫോട്ടോ എടുക്കരുതെന്നും അറിയില്ലായിരുന്നു എന്നാണ് പോലീസുകാർ നൽകിയ വിശദീകരണം. എന്നാൽ ഉന്നതാധികാരികൾ ഈ വിശദീകരണം തള്ളിക്കളഞ്ഞു തിങ്കളാഴ്ച സന്നിധാനത്തെ ഡ്യൂട്ടി ചുമതല ഒഴിഞ്ഞ പോലീസുകാർ പതിനെട്ടാം പടിയിൽ പിന്തിരിഞ്ഞ് നിൽക്കുന്ന ഫോട്ടോ എടുത്തതാണ് പ്രശ്‌നങ്ങൾക്ക് തുടക്കമായത്. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വിമർശനമുയരുകയും ചെയ്തു, സംഭവത്തിൽ ഹൈക്കോടതി വിശദീകരണം ചോദിച്ചിരുന്നു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#police photoshoot#sabarimala

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›