കൊവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയുമായി സമ്പര്‍ക്കത്തില്‍ വന്ന ഡോക്ടറും നഴ്‌സുമാരടക്കം 50 പേര്‍ നിരീക്ഷണത്തില്‍

കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച ഗര്ഭിണിയുമായി സമ്പര്ക്കത്തില് വന്ന 50 പേരോട് നിരീക്ഷണത്തില് പോകാന് ആരോഗ്യവകുപ്പ് നിര്ദേശിച്ചു. ഗര്ഭിണിയെ പരിശോധിച്ച ഡോക്ടറും നാല് നഴ്സുമാരും അടക്കമാണ് നിരീക്ഷണത്തില് പോയത്.
 

കോഴിക്കോട് കൊവിഡ് സ്ഥിരീകരിച്ച ഗര്‍ഭിണിയുമായി സമ്പര്‍ക്കത്തില്‍ വന്ന 50 പേരോട് നിരീക്ഷണത്തില്‍ പോകാന്‍ ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. ഗര്‍ഭിണിയെ പരിശോധിച്ച ഡോക്ടറും നാല് നഴ്‌സുമാരും അടക്കമാണ് നിരീക്ഷണത്തില്‍ പോയത്. ഇവര്‍ക്ക് രോഗബാധയുണ്ടായത് എവിടെ നിന്നാണെന്ന് വ്യക്തമല്ല

അതേസമയം നഗരത്തില്‍ കണ്ടെയ്‌മെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. കോഴിക്കോട് കോര്‍പറേഷനിലെ ചക്കുംകടവ്, മൂന്നാലിങ്കല്‍, വെള്ളയില്‍, ഒളവണ്ണ പഞ്ചായത്തിലെ കമ്പിളിപ്പറമ്പ് എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങളില്‍ പോലീസ് പരിശോധന ആരംഭിച്ചിട്ടുണ്ട്‌