മലപ്പുറം കാളികാവിൽ ചൈനയിൽ നിന്നെത്തിയവരടക്കം 92 പേർ നിരീക്ഷണത്തിൽ

മലപ്പുറം കാളികാവിൽ ചൈനയിൽ നിന്നെത്തിയവരടക്കം 92 പേർ നിരീക്ഷണത്തിൽ. ജില്ലയുടെ മലയോര മേഖലയിൽ കൊവിഡ് 19 മുൻകരുതൽ നടപടിയുടെ ഭാഗമായാണ് രോഗം സ്ഥിരീകരിച്ച വിദേശ രാജ്യങ്ങളിൽ നിന്ന്
 

മലപ്പുറം കാളികാവിൽ ചൈനയിൽ നിന്നെത്തിയവരടക്കം 92 പേർ നിരീക്ഷണത്തിൽ. ജില്ലയുടെ മലയോര മേഖലയിൽ കൊവിഡ് 19 മുൻകരുതൽ നടപടിയുടെ ഭാഗമായാണ് രോഗം സ്ഥിരീകരിച്ച വിദേശ രാജ്യങ്ങളിൽ നിന്ന് എത്തിയ 80 പേരെ നിരീക്ഷിക്കുന്നത്. ഇവർക്ക് പുറമെ അയൽ സംസ്ഥാനങ്ങളിൽ നിന്നെത്തിയ 12 പേർക്കും നിരീക്ഷണമേർപ്പെടുത്തി. അതേസമയം കൊവിഡ് 19 സ്ഥിരീകരിച്ച വാണിയമ്പലത്തെ സ്ത്രീ ചികിത്സക്കെത്തിയ വണ്ടൂരിലെ മൂന്ന് സ്വകാര്യ ക്ലിനിക്കുകൾ ആരോഗ്യവകുപ്പ് അടപ്പിച്ചു. ഇവരെ പരിശോധിച്ച നാല് ഡോക്ടർമാരും നിരീക്ഷണത്തിലാണ്.

 

കൊവിഡ് ബാധിതയായ വാണിയമ്പലത്തെ സ്ത്രീ 9,10 തിയതി ചികിത്സക്കെത്തിയ വണ്ടൂരിലെ മൂന്ന് സ്വകാര്യ ക്ലിനിക്കുകൾ അരോഗ്യവകുപ്പ് അടപ്പിച്ചു. ഇവരെ പരിശോധിച്ച നാല് ഡോക്ടർമാരുൾപ്പെടെയുള്ള ജീവനക്കാരും 50 ഓളം ബന്ധുക്കളും ആരോഗ്യവകുപ്പിൻ്റെ നിരീക്ഷണത്തിലാണ്. അതേസമയം, കാളികാവിൽ ചൈന, ഇൻഡോനീഷ്യ, സൗദി, ബഹറൈൻ തുടങ്ങിയ വിദേശരാജ്യങ്ങളിൽ നിന്നെത്തിയ 80 പേരാണ് നിരീക്ഷത്തിലുള്ളത്. നിരീക്ഷണത്തിലുള്ളവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൊവിഡ് കെയര്‍ സെന്ററുകളില്‍ കൂടുതല്‍ സൗകര്യങ്ങളൊരുക്കുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കരിപ്പൂര്‍ വിമാനത്താവളം,തിരൂര്‍ റെയില്‍വെ സ്‌റ്റേഷൻ, നാടുകാണിയിലെ ജില്ലാ അതിര്‍ത്തി എന്നിവിടങ്ങളിൽ നിരീക്ഷണം ശക്തമാക്കി.