രണ്ട് ജില്ലയിൽ ഇന്ന് 300ലധികം രോഗികൾ, മൂന്ന് ജില്ലയിൽ നൂറ് കടന്നു; കേരളത്തിൽ ആശങ്കപ്പെടുത്തുന്ന കണക്കുകൾ

കേരളത്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷാവസ്ഥയിലേക്ക്. ഏറ്റവുമുയർന്ന പ്രതിദിന വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 1608 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് ജില്ലയിൽ മൂന്നൂറിലധികം പേർക്കാണ്
 

കേരളത്തിൽ കൊവിഡ് വ്യാപനം അതിരൂക്ഷാവസ്ഥയിലേക്ക്. ഏറ്റവുമുയർന്ന പ്രതിദിന വർധനവാണ് ഇന്ന് രേഖപ്പെടുത്തിയത്. 1608 പേർക്കാണ് ഇന്ന് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ രണ്ട് ജില്ലയിൽ മൂന്നൂറിലധികം പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.

മലപ്പുറം, തിരുവനന്തപുരം ജില്ലയിലാണ് രോഗികളുടെ എണ്ണം 300 കടന്നത്. മലപ്പുറത്ത് 362 പേർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ജില്ലയിലെ ഏറ്റവുമുയർന്ന പ്രതിദിന വർധനവാണിത്. തിരുവനന്തപുരത്ത് 321 പേർക്കാണ് രോഗബാധ. മൂന്ന് ജില്ലയിൽ നൂറിലധികം രോഗികളും ഇന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്

കോഴിക്കോട് 151 പേർക്കും ആലപ്പുഴയിൽ 118 പേർക്കും എറണാകുളത്ത് 106 പേർക്കുമാണ് രോഗബാധ. ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരിൽ 1409 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. മലപ്പുറത്ത് 307 പേർക്കും തിരുവനന്തപുരത്ത് 313 പേർക്കും കോഴിക്കോട് 134 പേർക്കും ആലപ്പുഴയിൽ 106 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.