ഇന്നലെ മാത്രം 242 മരണം; കൊറോണയിൽ മരണസംഖ്യ 1368 ആയി ഉയർന്നു

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരണസംഖ്യ 1368 ആയി. ഹുബൈ പ്രവിശ്യയിൽ ഇന്നലെ മാത്രം 242 പേർ മരിച്ചു. 14,840 പേർക്ക് കൂടി പുതിയതായി രോഗം
 

കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരണസംഖ്യ 1368 ആയി. ഹുബൈ പ്രവിശ്യയിൽ ഇന്നലെ മാത്രം 242 പേർ മരിച്ചു. 14,840 പേർക്ക് കൂടി പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ അറുപതിനായിരത്തിലധികം പേർ കൊറോണ വൈറസ് ബാധിതരെന്ന് സ്ഥിരീകരിച്ചു

രോഗം ഏത് രാജ്യത്തും വ്യാപിക്കാൻ സാധ്യതയുണ്ടെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകുന്നത്. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ ബാഴ്‌സലോണയിൽ നടക്കാനിരുന്ന ലോക മൊബൈൽ കോൺഗ്രസ് റദ്ദാക്കി. കൊറോണ ഭീതി ഒഴിയാത്ത സാഹചര്യത്തിൽ എല്ലാ പൊതുപരിപാടികളും റദ്ദാക്കുന്നതായി ദലൈലാമയും അറിയിച്ചു.