എറണാകുളത്തെ 100 കേസുകളിൽ 94 എണ്ണവും സമ്പർക്കം; കൊല്ലത്തും 94 സമ്പർക്ക രോഗികൾ

എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 100 കേസുകളിൽ 94 എണ്ണവും സമ്പർക്കത്തിലൂടെ. രോഗവ്യാപനം രൂക്ഷമായ ആലുവ കീഴ്മാടിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി. 3 കോൺവെന്റുകളിൽ രോഗം
 

എറണാകുളത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 100 കേസുകളിൽ 94 എണ്ണവും സമ്പർക്കത്തിലൂടെ. രോഗവ്യാപനം രൂക്ഷമായ ആലുവ കീഴ്മാടിൽ സമ്പൂർണ ലോക്ക് ഡൗൺ ഏർപ്പെടുത്തി. 3 കോൺവെന്റുകളിൽ രോഗം സ്ഥിരീകരിച്ചതിനാൽ മഠങ്ങൾ, ആശ്രമങ്ങൾ, അഗതമി മന്ദിരങ്ങൾ എന്നിവിടങ്ങളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി

കീഴ്മാട്, അയ്യംപള്ളി, തൃക്കാക്കര കോൺവെന്റുകളിൽ രോഗവ്യപാനം കണ്ടെത്താൻ ക്ലോസ്ഡ് സെന്ററുകളാക്കി പരിശോധന നടത്തി. ചെല്ലാനം ക്ലസ്റ്ററിനോട് ചേർന്ന് കിടക്കുന്ന ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി കോർപറേഷൻ ഡിവിഷനുകളിൽ രോഗവ്യാപന സൂചനകളുണ്ട്. ഈ മേഖലകൾ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ചു

തൃശ്ശൂരിൽ കഴിഞ്ഞ ദിവസം നടത്തിയ 1118 പരിശോധനകളിൽ 20 എണ്ണം പോസീറ്റിവായി. 5 തദ്ദേശ സ്ഥാപനങ്ങൾ കണ്ടെയ്ൻമെന്റ് സോണായി. മറ്റ് ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും മത്സ്യവിപണനത്തിനായി തൃശ്ശൂർ ജില്ലയിലേക്ക് എത്തുന്നത് നിരോധിച്ചു

കൊല്ലത്ത് 106 കേസുകളിൽ 94 എണ്ണവും സമ്പർക്ക രോഗികളാണ്. ഇതിൽ 9 പേരുടെ ഉറവിടം അറിയില്ല. കിഴക്കൻ മേഖല, തൊഴിലാളികൾ കൂട്ടമായി താമസിക്കുന്ന ഇടങ്ങൾ എന്നിവിടങ്ങളിൽ ക്ലസ്റ്ററുകൾ രൂപികരിച്ച് പ്രതിരോധം ശഖ്തമാക്കും.

ആലപ്പുഴയിൽ 82 കേസുകളിൽ 40 എണ്ണവും സമ്പർക്ക രോഗികളാണ്. വണ്ടാനം മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന രോഗിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ 9 ഡോക്ടർമാരും 15 ജീവനക്കാരും നിരീക്ഷണത്തിൽ പോയി.