കൊവിഡ് ബാധിച്ച് സംസ്ഥാനത്തിന് പുറത്ത് ഇതുവരെ മരിച്ചത് 173 മലയാളികൾ; വേദനാജനകമെന്ന് മുഖ്യമന്ത്രി

കൊവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും മലയാളികൾ മരിക്കുന്നത് അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞാഴ്ച ഇക്കാര്യം പറയുമ്പോ കൊവിഡ് ബാധിച്ച് മരിച്ച വിദേശത്തുള്ള
 

കൊവിഡ് ബാധിച്ച് വിദേശ രാജ്യങ്ങളിലും ഇതര സംസ്ഥാനങ്ങളിലും മലയാളികൾ മരിക്കുന്നത് അത്യന്തം വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കഴിഞ്ഞാഴ്ച ഇക്കാര്യം പറയുമ്പോ കൊവിഡ് ബാധിച്ച് മരിച്ച വിദേശത്തുള്ള പ്രവാസികൾ 124 പേരായിരുന്നു. ഇന്നലെ വരെ ലഭിക്കുന്ന കണക്കുകൾ പ്രകാരം അത് 173 ആയി ഉയർന്നു. അവരുടെ വേർപാടിൽ ദു:ഖിക്കുന്ന കുടുംബങ്ങളുടെയും ബന്ധുക്കളുടെയും ദു:ഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

ഇന്ന് സംസ്ഥാനത്ത് 40 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം ആയിരം കടന്നു. കാസർകോട് 10 പേരും പാലക്കാട് 8, ആലപ്പുഴ 7, കൊല്ലം 4, പത്തനംതിട്ട 3, വയനാട് 3, കോഴിക്കോട് 2, എറണാകുളം 2, കണ്ണൂർ 1 പേർക്ക് വീതമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇന്ന് പത്ത് പേർക്ക് രോഗമുക്തിയുണ്ടായി. ഇതിൽ മലപ്പുറം ജില്ലയിൽ ആറ് പേരും ആലപ്പുഴ, വയനാട് ജില്ലകളിൽ ഓരോരുത്തരും കാസർകോട് 2 പേരുമാണ്

ഇന്ന് രോഗം സ്ഥിരീകരിച്ച 40 പേരിൽ 28 പേരും ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. 16 പേർ മഹാരാഷ്ട്രയിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും വന്ന 5 പേർക്കും തെലങ്കാനയിൽ നിന്നുമെത്തിയ ഒരാൾക്കും ഡൽഹിയിൽ നിന്നുമെത്തിയ 3 പേർക്കും ആന്ധ്ര, കർണാടക, യുപി എന്നീ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ഓരോരുത്തർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വിദേശത്ത് നിന്നുമെത്തിയ 9 പേരും സമ്പർക്കത്തിലൂടെ 3 പേർക്കും രോഗം സ്ഥിരീകരിച്ചു