കേന്ദ്ര മുന്നറിയിപ്പ് സർക്കാർ അവഗണിച്ചുവെന്ന് പ്രതിപക്ഷം; മന്ത്രി വിമർശനങ്ങളെ വൈകാരികമായി എടുക്കുന്നുവെന്നും എം കെ മുനീർ

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിൽ ചർച്ച. ഏപ്രിൽ 26ന് തന്നെ ഇറ്റലിയിൽ നിന്ന് വരുന്നവരെ നിരീക്ഷിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നതായി പ്രതിപക്ഷം ആരോപിച്ചു. കേന്ദ്രത്തിന്റെ
 

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ നിയമസഭയിൽ അടിയന്തര പ്രമേയത്തിൽ ചർച്ച. ഏപ്രിൽ 26ന് തന്നെ ഇറ്റലിയിൽ നിന്ന് വരുന്നവരെ നിരീക്ഷിക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നതായി പ്രതിപക്ഷം ആരോപിച്ചു. കേന്ദ്രത്തിന്റെ മുന്നറിയിപ്പ് വന്നത് മാർച്ച് ഒന്നിന് ആണെന്നായിരുന്നു കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി പറഞ്ഞിരുന്നത്.

ഇറ്റലിയിൽ നിന്നുവന്ന ഒരാൾ തിരുവനന്തപുരം ആശുപത്രിയിൽ നേരിട്ടെത്തിയതാണ്. എന്നാൽ മറ്റ് പ്രശ്‌നങ്ങളില്ലെന്ന് പറഞ്ഞ് തിരിച്ചയച്ചു. അദ്ദേഹത്തിനിപ്പോൾ പോസീറ്റീവ് ആണെന്നാണ് പരിശോധനാ ഫലങ്ങൾ വന്നിരിക്കുന്നത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ ഡോക്ടർമാരെ നിയമിച്ചിട്ടില്ല. ഇറ്റിലയിൽ നിന്ന് വന്ന ദമ്പതികൾ കൊച്ചിയിലെത്തി ഷോപ്പിംഗ് നടത്തിയിട്ടും സർക്കാർ അറിഞ്ഞില്ല തുടങ്ങിയ ആരോപണങ്ങൾ പ്രതിപക്ഷം സഭയിൽ ഉന്നയിച്ചു.

ആരോഗ്യവകുപ്പിനോ മന്ത്രിക്കോ മാത്രമായി ഒന്നും ചെയ്യാനില്ല. അതിന് രാഷ്ട്രീയ നേതൃത്വവും ജനങ്ങളും വേണം. രാഷ്ട്രീയ നേതൃത്വത്തിന്റെ ഉത്തരവാദിത്വമാണ് പ്രതിപക്ഷം നിർവഹിക്കുന്നത്. അപ്പോഴതിനെ ചീപ്പെന്ന് പറയുന്നത് ദൗർഭാഗ്യകരമാണ്. വിമർശനങ്ങളെ മന്ത്രി വൈകാരികമായി എടുക്കരുത്. ഒറ്റപ്പെട്ട് വീട്ടിൽ ഇരിക്കേണ്ടി വന്നാലും സംശയങ്ങൾ ഉന്നയിക്കുമെന്നും എം കെ മുനീർ പറഞ്ഞു.