പൂർണമായും ആശ്വസിക്കാനായിട്ടില്ല; കർശനമായി മുന്നോട്ടു പോകേണ്ടതുണ്ടെന്ന് ആരോഗ്യമന്ത്രി

ലോക്ക് ഡൗൺ നീട്ടാനുള്ള പ്രഖ്യാപനം സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗം ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രി തീരുമാനം അറിയിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. രോഗത്തിന്റെ
 

ലോക്ക് ഡൗൺ നീട്ടാനുള്ള പ്രഖ്യാപനം സംസ്ഥാനത്ത് നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രിസഭാ യോഗം ചർച്ച ചെയ്ത ശേഷം മുഖ്യമന്ത്രി തീരുമാനം അറിയിക്കുമെന്ന് മന്ത്രി കെ കെ ശൈലജ. രോഗത്തിന്റെ ഗ്രാഫ് കുറച്ചു ദിവസമായി കുറഞ്ഞിട്ടുണ്ട്. പോസിറ്റീവ് കേസ് റിപ്പോർട്ട് ചെയ്യുന്നതിന്റെ എണ്ണം കുറഞ്ഞിട്ടുണ്ട്. അത് നമ്മളെല്ലാവരും ചേർന്ന് കൂട്ടമായി നടത്തിയ പരിശ്രമത്തിന്റെ ഫലമാണ്.

കൊറോണ വൈറസ് പൂർണമായും കേരളത്തിൽ നിന്ന് പോയെന്ന് പറയാനായിട്ടില്ല. ഒരാൾ നമ്മുടെ കണ്ണിൽപ്പെടാതെ സമൂഹത്തിലാകെ സഞ്ചരിക്കാൻ ഇടയായാൽ അയാളിൽ നിന്ന് വലിയ തോതിലുള്ള പകർച്ച തുടങ്ങും. അങ്ങനെ വരാതിരിക്കാനാണ് കൃത്യമായ നിർദേശം പാലിച്ച് നമ്മൾ നിൽക്കുന്നത്. വരും ദിവസങ്ങളിലും കർശനമായി മുന്നോട്ടു പോകേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു