കൊറോണയുടെ പേരിൽ നിയമസഭ നിർത്തിവെക്കുന്നത് യോജിക്കാനാകില്ല; ആരോഗ്യമന്ത്രിക്ക് മീഡിയ മാനിയ എന്നും ചെന്നിത്തല

കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം നിർത്തിവെക്കുന്നതിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനാവശ്യ ഭീതി വളർത്തേണ്ട കാര്യമില്ല. ആരോഗ്യമന്ത്രിയുടെ മീഡിയ മാനിയ ഒഴിവാക്കണം.
 

കൊറോണ വൈറസ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തിൽ നിയമസഭാ സമ്മേളനം നിർത്തിവെക്കുന്നതിനോട് യോജിപ്പില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അനാവശ്യ ഭീതി വളർത്തേണ്ട കാര്യമില്ല. ആരോഗ്യമന്ത്രിയുടെ മീഡിയ മാനിയ ഒഴിവാക്കണം. സാമൂഹിക മാധ്യമം വഴി മന്ത്രി പ്രതിപക്ഷത്തെ അപമാനിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു

വീഴ്ചകളുണ്ടെങ്കിൽ ചൂണ്ടിക്കാണിക്കേണ്ട വേദി നിയമസഭയാണ്. ഇന്നലെ ഞങ്ങളത് ചൂണ്ടിക്കാണിച്ചതാണ്. എന്നാൽ അതിനെതിരെ മന്ത്രി സോഷ്യൽ മീഡിയ വഴി മോശം പ്രചാരണം ടനത്തി. ആരോഗ്യ മന്ത്രിയുടെ മീഡിയ മാനിയ കൂടിപ്പോകുകയാണ്.

സഭയിൽ നടന്ന ചില കാര്യങ്ങൾ വെട്ടി, ചിലത് ഒഴിവാക്കി അവർക്കിഷ്ടമുള്ള ഭാഗങ്ങൾ കൊടുത്ത് പ്രതിപക്ഷത്തെ അപമാനിക്കാനാണ് ശ്രമിച്ചത്. വേണ്ട കാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുന്നതിന് പകരം ഒരു ദിവസം നാല് പത്രസമ്മേളനം വീതം നടത്തി ഇമേജ് ബിൽഡിംഗിനുള്ള ശ്രമമാണ് നടത്തുന്നതെന്നും ചെന്നിത്തല ആരോപിച്ചു