കൊറോണ വൈറസ് ഭീതി: കൊച്ചിയിലെത്തിയ ചൈനീസ് യുവതി നിരീക്ഷണത്തിൽ

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെത്തിയ ചൈനീസ് യുവതി നിരീക്ഷണത്തിൽ ഇന്നലെ ഫോർട്ട് കൊച്ചി ഹോം സ്റ്റേയിൽ എത്തിയ 28കാരിയോട് പുറത്തിറങ്ങരുതെന്ന് പോലീസും ആരോഗ്യ വിഭാഗവും നിർദേശം
 

കൊറോണ വൈറസ് ഭീതിയുടെ പശ്ചാത്തലത്തിൽ കൊച്ചിയിലെത്തിയ ചൈനീസ് യുവതി നിരീക്ഷണത്തിൽ ഇന്നലെ ഫോർട്ട് കൊച്ചി ഹോം സ്‌റ്റേയിൽ എത്തിയ 28കാരിയോട് പുറത്തിറങ്ങരുതെന്ന് പോലീസും ആരോഗ്യ വിഭാഗവും നിർദേശം നൽകി. മുൻകരുതൽ നടപടിയെ തുടർന്നാണ് നിർദേശം

ചൈനയിൽ നിന്നും 27ാം തീയതിയാണ് ബംഗളൂരു വഴി യുവതി ഇന്ത്യയിലെത്തിയത്. വാരണാസി സന്ദർശിച്ച ശേഷമാണ് ഇവർ കൊച്ചിയിൽ എത്തിയത്. ബംഗളൂരു വിമാനത്താവളത്തിൽ പരിശോധന നടത്തിയതാണെന്നും ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്നും ഡി എം ഒ അറിയിച്ചു.

കേരളത്തിൽ ആശങ്കക്ക് വഴിയില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ നിയമസഭയിൽ വിശദീകരിച്ചു. നിരീക്ഷണ ബോധവത്കരണ പ്രവർത്തനങ്ങൾ ആരോഗ്യവകുപ്പ് ഊർജിതമാക്കി. കൊറോണ സ്ഥിരീകരിച്ച രണ്ട് പേരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു