കരിപ്പൂർ വിമാനത്താവളത്തിൽ 2148 ഗ്രാം സ്വർണവുമായി ദമ്പതികൾ പിടിയിൽ

 

കരിപ്പൂർ വിമാനത്താളത്തിൽ വൻ സ്വർണവേട്ട. കോഴിക്കോട് സ്വദേശികളായ ദമ്പതികളെ കസ്റ്റംസ് പിടികൂടി. കൊടുവള്ളി സ്വദേശി ഷറഫുദ്ദീൻ, ഭാര്യ ഷമീന എന്നിവരാണ് പിടിയിലായത്. 2148 ഗ്രാം സ്വർണമാണ് ഇരുവരിൽ നിന്നുമായി കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്

ഷറഫുദ്ദീന്റെ ശരീരത്തിൽ ഒളിപ്പിച്ച നിലയിൽ 950 ഗ്രാം സ്വർണമിശ്രിതവും ഷമീനയുടെ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ 1198 ഗ്രാം സ്വർണമിശ്രിതവുമാണ് കണ്ടെത്തിയത്. 80,000 രൂപ പ്രതിഫലമായി നൽകിയാണ് കള്ളക്കടത്ത് സംഘം ഇവരെ കാരിയർമാരാക്കിയതെന്ന് കസ്റ്റംസിനോട് ദമ്പതികൾ സമ്മതിച്ചു.