പൾസർ സുനിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ലെന്ന് വിമർശിച്ച് കോടതി
Dec 15, 2025, 10:16 IST
നടിയെ ആക്രമിച്ച കേസിൽ പൾസർ സുനിയുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ട സ്ത്രീയെ സാക്ഷിയാക്കിയില്ലെന്ന് കോടതി. ഇക്കാര്യത്തിൽ പ്രോസിക്യൂഷന് വിശദീകരണമില്ലായിരുന്നുവെന്ന് കോടതി വിമർശിച്ചു. ഗൂഢാലോചന കേസിൽ നിർണായകമാകേണ്ടിയിരുന്ന തെളിവ് ഹാജരാക്കിയില്ല.
ശ്രീലക്ഷ്മി എന്ന സ്ത്രീ സംഭവദിവസം സുനിയുമായി എന്തിന് നിരന്തരം ബന്ധപ്പെട്ടു. ഇരുവരും തമ്മിലെ ആശയവിനിമയം എന്തിനെക്കുറിച്ചായിരുന്നുവെന്നും കോടതി ചോദിച്ചു. സുനി പറഞ്ഞ മാഡം എന്നത് ആര് എന്നത് പ്രോസിക്യൂഷൻ വ്യക്തമാക്കിയില്ലെന്നും കോടതി ചൂണ്ടിക്കാട്ടി
സ്വകാര്യത മാനിച്ചാണ് ഡിവിആർ ഹാജരാക്കാതിരുന്നതെന്നാണ് പ്രോസിക്യൂഷൻ വിശദീകരണം. ശ്രീലക്ഷ്മിയുടെ ഫോൺ ലൊക്കേഷൻ വിവരങ്ങളോ കോൾ റെക്കോർഡുകളോ കോടതിയിൽ ഹാജരാക്കിയില്ലെന്നും കോടതി പറഞ്ഞു