നിർദേശങ്ങൾക്ക് പുല്ലുവില; മകളുടെ വിവാഹം ആഘോഷമായി നടത്തി മുസ്ലീം ലീഗ് നേതാവ്; നിരീക്ഷണത്തിലുള്ള മകനും പങ്കെടുത്തു

കൊവിഡ് 19 പശ്ചാത്തലത്തിൽ ആൾക്കൂട്ടമൊഴിവാക്കണമെന്ന സർക്കാർ നിർദേശങ്ങൾ തള്ളി മകളുടെ വിവാഹം നടത്തി മുസ്ലീം ലീഗ് നേതാവ്. അഡ്വ. നൂർബീന റഷീദിനെതിരെയാണ് ആരോഗ്യവകുപ്പ് പരാതി നൽകിയത്. കൊവിഡ്
 

കൊവിഡ് 19 പശ്ചാത്തലത്തിൽ ആൾക്കൂട്ടമൊഴിവാക്കണമെന്ന സർക്കാർ നിർദേശങ്ങൾ തള്ളി മകളുടെ വിവാഹം നടത്തി മുസ്ലീം ലീഗ് നേതാവ്. അഡ്വ. നൂർബീന റഷീദിനെതിരെയാണ് ആരോഗ്യവകുപ്പ് പരാതി നൽകിയത്. കൊവിഡ് നിരീക്ഷണത്തിലിരിക്കുന്ന ഇവരുടെ മകനടക്കം ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു

ഈ മാസം 14നാണ് മകൻ അമേരിക്കയിൽ നിന്നെത്തിയത്. മാർച്ച് 21നായിരുന്നു വിവാഹം. ചടങ്ങിൽ അമ്പതിലധികം പേരെ പങ്കെടുപ്പിക്കരുതെന്ന് നിർദേശം നൽകിയിരുന്നുവെങ്കിലും ഇത് ലംഘിക്കപ്പെട്ടു.

നൂർബിനയുടെ വീട്ടിൽ വെച്ച് തന്നെയായിരുന്നു വിവാഹ ചടങ്ങുകൾ. ഇവർക്കെതിരെ ആരോഗ്യവകുപ്പ് നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാ ലീഗിന്റെ അഖിലേന്ത്യ ജനറൽ സെക്രട്ടറി എന്ന സ്ഥാനമാണ് നൂർബിന റഷീദിനുള്ളത്. യുഡിഎഫ് കാലത്ത് വനിതാ കമ്മീഷൻ അംഗമായും ഇവരെ വെച്ചിട്ടുണ്ട്‌