സംസ്ഥാനത്ത് മെയ് 4ന് ശേഷമുള്ള കൊവിഡ് കേസുകളിൽ 90 ശതമാനവും പുറത്തു നിന്ന് വന്നവർ

സംസ്ഥാനത്ത് മെയ് 4ന് ശേഷമുണ്ടായ കൊവിഡ് കേസുകളിൽ 90 ശതമാനവും പുറത്തു നിന്ന് വന്നവർ. മെയ് 4ന് മുമ്പ് ഇത് 67 ശതമാനമായിരുന്നു. മെയ് 29ന് ശേഷം
 

സംസ്ഥാനത്ത് മെയ് 4ന് ശേഷമുണ്ടായ കൊവിഡ് കേസുകളിൽ 90 ശതമാനവും പുറത്തു നിന്ന് വന്നവർ. മെയ് 4ന് മുമ്പ് ഇത് 67 ശതമാനമായിരുന്നു. മെയ് 29ന് ശേഷം ശരാശരി മൂവായിരം ടെസ്റ്റുകൾ നടത്തുന്നുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളിൽ കർഫ്യൂവിന് സമാനമായ നിയന്ത്രണം ഏർപ്പെടുത്തും.

കേരളത്തിന്റെ പ്രഥമ പരിഗണന പ്രതിരോധ മാർഗമാണ്. പൊതുആരോഗ്യ സംവിധാനത്തിന് ഊന്നൽ നൽകുന്നതാണ് നമ്മുടെ പ്രതിരോധ പദ്ധതി. രോഗം രൂക്ഷമായി പടർന്നുപിടിച്ച മിക്കയിടത്തും ട്രേസ് ക്വാറന്റൈൻ ഘട്ടങ്ങൾ ഒഴിവാക്കി. ടെസ്റ്റിനും ട്രീറ്റ്‌മെന്റിനും മാത്രം ഊന്നൽ നൽകി.

എവിടെ നിന്ന് രോഗം കിട്ടിയെന്നറിയാത്ത കേസുകളുടെ കൂട്ടം കേരളത്തിൽ എവിടെയും ഉണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്തി. അതുകൊണ്ട് തന്നെ കേരളത്തിൽ സമൂഹ വ്യാപനമില്ലെന്ന് ഉറപ്പാക്കാം. കൊവിഡ് മരണനിരക്കിലും വർധനവുണ്ടായിട്ടുണ്ട്. മെയ് 4ന് മൂന്ന് പേരായിരുന്നത് പത്തായി ഉയർന്നു. അമിതമായ ആശങ്ക വേണ്ട. വിദേശത്ത് നിന്നെത്തുന്ന പ്രായമായവരും രോഗികളും കൊവിഡ് ബാധയോടെ എത്തി. ഇതിൽ ചിലർ മരിച്ചു. ഇത്തരത്തിലുള്ളവരുടെ എണ്ണം കുറയുന്നതോടെ ഇതിൽ മാറ്റം വരുമെന്നും മുഖ്യമന്ത്രി പറഞ്ഞു