ഓരോ ജില്ലയിലും 5000ത്തോളം കൊവിഡ് രോഗികളുണ്ടാകാൻ സാധ്യതയെന്ന് മന്ത്രിസഭാ യോഗം; സംസ്ഥാനം കടന്നുപോകുന്നത് അതീവ ആശങ്കയിൽ

കൊവിഡ് രോഗവ്യാപനം കേരളത്തില് വരും ദിവസങ്ങളില് രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത മാസമാകുമ്പോഴേക്കും കേരളത്തിലെ ഓരോ ജില്ലയിലും 5000ത്തോളം രോഗബാധിതര് ഉണ്ടാകാന് സാധ്യതയുള്ളതായി ഇന്ന് ചേര്ന്ന മന്ത്രിസഭാ യോഗം
 

കൊവിഡ് രോഗവ്യാപനം കേരളത്തില്‍ വരും ദിവസങ്ങളില്‍ രൂക്ഷമാകുമെന്ന് മുന്നറിയിപ്പ്. അടുത്ത മാസമാകുമ്പോഴേക്കും കേരളത്തിലെ ഓരോ ജില്ലയിലും 5000ത്തോളം രോഗബാധിതര്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗം വിലയിരുത്തി. ആകെ രോഗബാധിതരുടെ എണ്ണം അമ്പതിനായിരം കടന്നേക്കുമെന്നും യോഗം വിലയിരുത്തി

അടുത്ത മാസം കൊവിഡ് മഹാമാരി കൂടുതല്‍ രൂക്ഷമാകും. അതുകൊണ്ട് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തണമെന്നും മന്ത്രിസഭാ യോഗം തീരുമാനിച്ചു. കൊവിഡ് വ്യാപനം അതിരൂക്ഷമാണെന്നും സമൂഹവ്യാപനത്തിന്റെ വക്കിലാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ പറഞ്ഞിരുന്നു. നിലവില്‍ കൊവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലാണ് കേരളം.

ഈ മാസം 27ന് പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചു. ധനബില്‍ പാസാക്കാന്‍ വേണ്ടിയാണ് നിയമസഭാ സമ്മേളനം ചേരുന്നത്. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിലാണ് നിയമസഭാ സമ്മേളനം നിര്‍ത്തിവെച്ചത്.