കേരളത്തിൽ സമൂഹവ്യാപനമില്ല; സമ്പർക്കം വഴിയുള്ള രോഗവ്യാപനത്തെ ഭയക്കണമെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം അടുത്ത ഘട്ടത്തിൽ സമ്പർക്കം വഴിയുള്ള വ്യാപന സാധ്യതയുണ്ടെന്നും കൂടുതൽ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു ബ്രേക്ക്
 

സംസ്ഥാനത്ത് കൊവിഡ് സമൂഹ വ്യാപനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം അടുത്ത ഘട്ടത്തിൽ സമ്പർക്കം വഴിയുള്ള വ്യാപന സാധ്യതയുണ്ടെന്നും കൂടുതൽ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു

ബ്രേക്ക് ദ ചെയിൻ, ക്വാറന്റൈൻ, റിവേഴ്‌സ് ക്വാറന്റൈൻ എന്നിവ കൂടുതൽ ശക്തമായി തുടരേണ്ടതുണ്ട്. കൂടി വരുന്ന കൊവിഡ് കേസുകൾ അതിന്റെ സൂചനയാണ്. നേരത്തെ കേരളം പുതിയ രോഗികളുടെ എണ്ണം വർധിക്കാതെ പിടിച്ചു നിന്നിരുന്നു. വിദേശത്ത് നിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ആളുകൾ എത്തിത്തുടങ്ങിയപ്പോൾ പ്രതീക്ഷിച്ച പോലെ കൊവിഡ് കേസുകളും വർധിച്ചു

അടുത്ത ഘട്ടം സമ്പർക്കം വഴിയുള്ള വ്യാപനമാണ്. ഇതുവരെ സമ്പർക്കം വഴി രോഗബാധിതരായവരുടെ എണ്ണം വളരെ ചുരുക്കമാണ്. കുട്ടികൾ, പ്രായമുള്ളവർ, മറ്റ് അസുഖങ്ങളുള്ളവർ, എന്നിവരെ ആരോഗ്യ പ്രവർത്തകർ പരിശോധനക്ക് വിധേയമാക്കുന്നത് രോഗവ്യാപനം എത്രത്തോളമുണ്ടെന്ന് അറിയാനാണ്.

മുൻഗണനാ വിഭാഗത്തിൽ 5630 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ 4 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. സമൂഹ വ്യാപനമുണ്ടായിട്ടില്ലെന്നതിന് തെളിവാണിത്. ശാരീരിക അകലം പാലിക്കുക, ആവർത്തിച്ചു കൈ വൃത്തിയായി കഴുകുക എന്നിവ നടപ്പാക്കുന്നതിലും ക്വാറന്റൈനിലും കേരളം മുന്നിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു