കോഴിക്കോട് രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മത്സ്യക്കച്ചവടക്കാരൻ; നിരവധി പേരുമായി സമ്പർക്കം

കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേർക്ക്. ഇതിലൊരാൾ മത്സ്യക്കച്ചവടക്കാരനാണ്. തൂണേരി സ്വദേശിയാണ്. 30കാരനായ ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ധർമടത്ത് കൊവിഡ് ബാധിച്ച് മരിച്ച
 

കോഴിക്കോട് ജില്ലയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ആറ് പേർക്ക്. ഇതിലൊരാൾ മത്സ്യക്കച്ചവടക്കാരനാണ്. തൂണേരി സ്വദേശിയാണ്. 30കാരനായ ഇയാൾക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ധർമടത്ത് കൊവിഡ് ബാധിച്ച് മരിച്ച ആസിയയുടെ മക്കളുമായി ഇയാൾക്ക് സമ്പർക്കമുണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. കൂടാതെ ഇയാൾക്ക് നിരവധി പേരുമായി സമ്പർക്കമുള്ളതായും കണ്ടെത്തി. വിവരങ്ങൾ പ്രകാരം ഇദ്ദേഹത്തിന് കൊവിഡ് ബാധിച്ചത് തലശ്ശേരി മാർക്കറ്റിൽ നിന്നാകാമെന്നാണ് പ്രാഥമിക നിഗമനം.

ആസിയയുടെ ഭർത്താവിനാണ് ആദ്യം രോഗം ബാധിച്ചത്. മത്സ്യമാർക്കറ്റിൽ ജോലി ചെയ്യുന്ന ഇയാൾക്ക് ഇതര സംസ്ഥാനങ്ങളിൽ നിന്നുവന്ന തൊഴിലാളികളിൽ നിന്നുള്ള സമ്പർക്കം വഴിയാണ് രോഗം ബാധിച്ചതെന്ന് കരുതുന്നു. എന്നാൽ ആസിയക്ക് രോഗം സ്ഥിരീകരിച്ച് മൂന്നാം ദിവസമാണ് ഭർത്താവിന് രോഗം സ്ഥിരീകരിച്ചത്. പിന്നാലെ രണ്ട് മക്കൾക്കും ഒരു കൊച്ചുമകനും രോഗം ബാധിച്ചു. ഇന്ന് രണ്ട് പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആസിയയുടെ കുടുംബത്തിൽ ഇതുവരെ 14 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.