മന്ത്രി പി രാജീവിന് കൊവിഡ്; തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു

വ്യവസായ മന്ത്രി പി രാജീവിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫേസ്ബുക്ക് വഴി മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ആരോഗ്യനില
 

വ്യവസായ മന്ത്രി പി രാജീവിന് കൊവിഡ് സ്ഥിരീകരിച്ചു. മന്ത്രിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫേസ്ബുക്ക് വഴി മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

കുറിപ്പിന്റെ പൂർണരൂപം

ഇന്നലെ രാത്രി ജലദോഷവും ചെറിയ അസ്വസ്ഥതയുണ്ടായിരുന്നു. രണ്ടു വാക്‌സിൻ എടുത്തതാണെങ്കിലും നിയമസഭയിലേക്ക് പോകേണ്ടതുള്ളതുകൊണ്ട് രാവിലെ തന്നെ ടെസ്റ്റ് ചെയ്യാമെന്നു കരുതി. ആൻറിജനിൽ തന്നെ പോസറ്റീവ്. കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കമുണ്ടായവർ ശ്രദ്ധിക്കുമല്ലോ.