ഏറ്റുമാനൂരിൽ ഗുരുതര സാഹചര്യം; മാർക്കറ്റിലെ 50 പേരെ പരിശോധിച്ചപ്പോൾ 33 പേർക്കും കൊവിഡ്

ഏറ്റുമാനൂർ മാർക്കറ്റിൽ 33 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടന്ന ആന്റിജൻ പരിശോധനയിലാണ് ഇത്രയും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് നേരത്തെ ഹൈ റിസ്ക് മേഖലയായി പ്രഖ്യാപിച്ച
 

ഏറ്റുമാനൂർ മാർക്കറ്റിൽ 33 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് നടന്ന ആന്റിജൻ പരിശോധനയിലാണ് ഇത്രയും പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യവകുപ്പ് നേരത്തെ ഹൈ റിസ്‌ക് മേഖലയായി പ്രഖ്യാപിച്ച സ്ഥലമാണ് ഏറ്റുമാനൂർ. നേരത്തെ മത്സ്യമാർക്കറ്റിൽ നടത്തിയ ആന്റിജൻ പരിശോധനയിൽ 5 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു

പേരൂർ റോഡിലെ സ്വകാര്യ പച്ചക്കറി ചന്തയിലെ 50 പേരുടെ സ്രവമാണ് ഇന്ന് പരിശോധിച്ചത്. ഇതിൽ 33 പേർക്കും കൊവിഡ് സ്ഥിരീകരിക്കുകായിരുന്നു. പരിശോധന അടുത്ത ദിവസങ്ങളിൽ തുടരുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു

സംസ്ഥാനത്ത് മാർക്കറ്റുകൾ കേന്ദ്രീകരിച്ച് രോഗവ്യാപനമുണ്ടാകുന്നത് വലിയ ആശങ്കയാണുണ്ടാക്കുന്നത്. കോട്ടയത്ത് തന്നെ ചങ്ങനാശ്ശേരി, വൈക്കം ചന്തകളിലും ഇതേ സ്ഥിതിവിശേഷമുണ്ടായിരുന്നു. പരിശോധനയുമായി ആളുകൾ സഹകരിക്കുന്നില്ലെന്ന ആരോപണമുള്ളതിനാൽ മുൻകൂട്ടി അറിയിക്കാതെയാണ് ആരോഗ്യപ്രവർത്തകർ ഇന്ന് മാർക്കറ്റിലെത്തിയത്.