തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു

തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച നടന്ന ആന്റിജൻ പരിശോധനയിലാണ് എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്. 349 പേരിലാണ് പരിശോധന നടത്തിയത്. രോഗം
 

തൃശ്ശൂർ ശക്തൻ മാർക്കറ്റിൽ എട്ട് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്ച നടന്ന ആന്റിജൻ പരിശോധനയിലാണ് എട്ട് പേർക്ക് രോഗം സ്ഥിരീകരിച്ചത്. 349 പേരിലാണ് പരിശോധന നടത്തിയത്.

രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ ചുമട്ടുതൊഴിലാളിയും ഒരാൾ കൂൾ ബാർ നടത്തുന്നയാളുമാണ്. മറ്റ് ആറ് പേർ വിവിധ കടകളിലെ തൊഴിലാളികളാണ്. ഇവരോട് സമ്പർക്കത്തിൽ വന്നവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന പരിശോധനയിൽ രണ്ട് ചുമട്ട് തൊഴിലാളികൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു.