തിരുവനന്തപുരത്ത് മൂന്ന് പോലീസുകാർക്ക് കൂടി കൊവിഡ് ബാധ; സിഐ ഉൾപ്പെടെ നിരീക്ഷണത്തിൽ പോയി

തിരുവനന്തപുരത്ത് മൂന്ന് പോലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കിളിമാനൂർ സ്റ്റേഷനിലെ മൂന്ന് പോലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സിഐയും എസ് ഐയും ഉൾപ്പെടെ നിരവധി പോലീസുകാർ നിരീക്ഷണത്തിൽ
 

തിരുവനന്തപുരത്ത് മൂന്ന് പോലീസുകാർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കിളിമാനൂർ സ്‌റ്റേഷനിലെ മൂന്ന് പോലീസുകാർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ സിഐയും എസ് ഐയും ഉൾപ്പെടെ നിരവധി പോലീസുകാർ നിരീക്ഷണത്തിൽ പോയി

കഴിഞ്ഞ ദിവസം അറസ്റ്റിലായ മോഷണക്കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാകാം പോലീസുകാർക്കും രോഗബാധയുണ്ടായതെന്ന് സംശയിക്കുന്നു. കൊവിഡ് വ്യാപനം രൂക്ഷമായ തലസ്ഥാനത്ത് പോലീസുകാർക്കിടയിലും രോഗം വ്യാപിക്കുന്നത് വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്.

തീരദേശ ക്ലസ്റ്ററിന് പുറത്തേക്കും രോഗം പടരുന്നതായാണ് റിപ്പോർട്ട്. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലെ ഹൃദയശസ്ത്രക്രിയ വിഭാഗത്തിലെ ഒരു ഡോക്ടർക്കും ഒരു രോഗിക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു