സമ്പര്‍ക്ക രോഗബാധിതരുടെ എണ്ണം 3000 കടന്നു; ഉറിവടം അറിയാത്തവര്‍ 313

സംസ്ഥാനത്ത് ഇന്ന് സമ്പര്ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 3013 പേര്ക്ക്. ഇതില് 313 പേരുടെയും ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില് 43 പേര് വിദേശരാജ്യങ്ങളില് നിന്നും 70 പേര്
 

സംസ്ഥാനത്ത് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത് 3013 പേര്‍ക്ക്. ഇതില്‍ 313 പേരുടെയും ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 70 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

തിരുവനന്തപുരം 626 പേര്‍ക്കും ആലപ്പുഴയില്‍ 327 പേര്‍ക്കും മലപ്പുറത്ത് 324 പേര്‍ക്കും കോഴിക്കോട് 256, കൊല്ലം 229, എറണാകുളം 229, കോട്ടയം 189, തൃശ്ശൂര്‍ 180, കാസര്‍കോട് 168, കണ്ണൂര്‍ 165, പാലക്കാട് 132, പത്തനംതിട്ട 99, വയനാട് 62, ഇടുക്കി 27 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

89 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കണ്ണൂരില്‍ 31 പേര്‍ക്കും തിരുവനന്തപുരം 23 പേര്‍ക്കും മലപ്പുറം 8, എറണാകുളം 7, പത്തനംതിട്ട 6, കാസര്‍കോട് 4, പാലക്കാട് 3, ആലപ്പുഴ, വയനാട് ഒന്ന് വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.