എറണാകുളത്ത് കൊവിഡ് ചികിത്സയിൽ കഴിഞ്ഞിരുന്ന കന്യാസ്ത്രീ മരിച്ചു

എറണാകുളത്ത് കൊവിഡ് ചികിത്സയിൽ കഴിഞ്ഞ കന്യാസ്ത്രീ മരിച്ചു. കൂനമ്മാവ് സെന്റ് തെരേസാസ് കോൺവെന്റിലെ സിസ്റ്റർ എയ്ഞ്ചലാണ് മരിച്ചത്. 80 വയസ്സായിരുന്നു. രക്തസമ്മർദവും കൊളസ്ട്രോളും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഇവർക്കുണ്ടായിരുന്നു.
 

എറണാകുളത്ത് കൊവിഡ് ചികിത്സയിൽ കഴിഞ്ഞ കന്യാസ്ത്രീ മരിച്ചു. കൂനമ്മാവ് സെന്റ് തെരേസാസ് കോൺവെന്റിലെ സിസ്റ്റർ എയ്ഞ്ചലാണ് മരിച്ചത്. 80 വയസ്സായിരുന്നു. രക്തസമ്മർദവും കൊളസ്‌ട്രോളും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഇവർക്കുണ്ടായിരുന്നു. കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.

മരണകാരണം കൊവിഡ് മൂലമാണോയെന്ന് സ്ഥിരീകരിക്കാൻ സ്രവം പരിശോധനക്ക് അയച്ചിട്ടുണ്ട്. പ്രോട്ടോക്കോൾ പ്രകാരം മരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ എൻഐഎ ഫലം ആവശ്യമാണ്.