തിരുവനന്തപുരം വെമ്പായം ശാന്തിമന്ദിരത്തിൽ 108 പേർക്ക് കൊവിഡ്

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം വേറ്റിനാട്ടെ ശാന്തിമന്ദിരത്തിൽ 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 140 അന്തേവാസികളിൽ നടത്തിയ പരിശോധനയിലാണ് 108 പേർക്ക് രോഗം കണ്ടെത്തിയത്. മൂന്ന് ദിവസം മുൻപ്
 

തിരുവനന്തപുരം: തിരുവനന്തപുരം വെമ്പായം വേറ്റിനാട്ടെ ശാന്തിമന്ദിരത്തിൽ 108 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 140 അന്തേവാസികളിൽ നടത്തിയ പരിശോധനയിലാണ് 108 പേർക്ക് രോഗം കണ്ടെത്തിയത്.

മൂന്ന് ദിവസം മുൻപ് ശാന്തിമന്ദിരത്തിലെ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കൂടുതൽ ആളുകളിൽ രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ തലസ്ഥാനത്ത് ആശങ്ക വീണ്ടും വർധിക്കുകയാണ്.