വിദേശത്ത് നിന്ന് വരുന്നവർ വീട്ടിൽ കഴിഞ്ഞാൽ മതിയെന്ന തീരുമാനം പിൻവലിക്കണമെന്ന് റസിഡൻസ് അസോസിയേഷനുകൾ

വിദേശത്ത് നിന്ന് വരുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്നുള്ള സർക്കാർ തീരുമാനത്തിനെതിരെ റസിഡൻസ് അസോസിയേഷനുകൾ. വൃദ്ധരും കുട്ടികളും ഉൾപ്പെടെ ഇടകലർന്ന് താമസിക്കുന്ന സാഹചര്യത്തിൽ ഈ തീരുമാനം രോഗവ്യാപനത്തിന്
 

വിദേശത്ത് നിന്ന് വരുന്നവർ വീടുകളിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയെന്നുള്ള സർക്കാർ തീരുമാനത്തിനെതിരെ റസിഡൻസ് അസോസിയേഷനുകൾ. വൃദ്ധരും കുട്ടികളും ഉൾപ്പെടെ ഇടകലർന്ന് താമസിക്കുന്ന സാഹചര്യത്തിൽ ഈ തീരുമാനം രോഗവ്യാപനത്തിന് കാരണമാകുമെന്ന് ഇവർ പറയുന്നു. സർക്കാർ തീരുമാനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനാണ് അസോസിയേഷനുകൾ തയ്യാറെടുക്കുന്നത്.

നിരീക്ഷണ സംവിധാനങ്ങളെ കുറിച്ചുള്ള അറിവില്ലായ്മയാണ് എതിർപ്പുകൾക്ക് കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കൃത്യമായ ബോധവത്കരണത്തിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് വേണ്ടത്. നിരീക്ഷണത്തിൽ കഴിയുന്നവരുടെ വീടുകൾ തകർക്കുന്ന സംഭവം വരെ കഴിഞ്ഞ ദിവസമുണ്ടായിരുന്നു.

അപ്പാർട്ട്‌മെന്റുകളുടെയും ഫ്‌ളാറ്റുകളുടെയും അസോസിയേഷനുകളാണ് എതിർപ്പുമായി രംഗത്തുവന്നിരിക്കുന്നത്. ഒറ്റപ്പെട്ട ചില സംഭവങ്ങൾ ഒഴിച്ചു നിർത്തിയാൽ വീടുകളിലെ നിരീക്ഷണം സംസ്ഥാനത്ത് മികച്ച രീതിയിലാണ് നടക്കുന്നത്. ഈ സാഹചര്യത്തിൽ ഇവരുടെ എതിർപ്പിന് യാതൊരു അടിസ്ഥാനവുമില്ലെന്നാണ് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.