കൊവിഡ് പ്രതിരോധത്തിന് കേരളത്തിന് ഐക്യരാഷ്ട്രസഭയുടെ ആദരം; ലോകനേതാക്കൾക്കൊപ്പം ആരോഗ്യമന്ത്രി

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ കേരളത്തിൽ ഐക്യരാഷ്ട്രസഭയുടെ ആദരം. ലോക നേതാക്കൾക്കൊപ്പം യു എന്നിന്റെ വെബിനാറിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും പങ്കെടുക്കും ലോകാരോഗ്യ സംഘടന
 

കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ പേരിൽ കേരളത്തിൽ ഐക്യരാഷ്ട്രസഭയുടെ ആദരം. ലോക നേതാക്കൾക്കൊപ്പം യു എന്നിന്റെ വെബിനാറിൽ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറും പങ്കെടുക്കും

ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ, യു എൻ സെക്രട്ടറി ജനറൽ, ന്യൂയോർക്ക് ഗവർണർ എന്നിവർക്കൊപ്പമാണ് കെ കെ ശൈലജ വെബിനാറിൽ പങ്കെടുക്കുന്നത്.

ലോക പൊതുപ്രവർത്തക ദിനമായ ഇന്ന് കൊവിഡ് പ്രതിരോധ മുന്നണിപ്പോരാളികളെയാണ് ഐക്യരാഷ്ട്ര സഭ ആദരിക്കുന്നത്. ഇന്ത്യൻ സമയം ആറരക്കാണ് വെബിനാർ. യു എൻ സാമ്പത്തിക-സാമുഹ്യകാര്യ വിഭാഗമാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

കേരളത്തിന്റെ കൊവിഡ് പ്രതിരോധം നേരത്തെയും അന്താരാഷ്ട്ര തലത്തിൽ പ്രകീർത്തിക്കപ്പെട്ടിരുന്നു. നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളാണ് കേരളത്തിന്റെ പ്രതിരോധ പ്രവർത്തനങ്ങളെ കുറിച്ചും ആരോഗ്യമന്ത്രിയെ കുറിച്ചും വാർത്തകളും ഫീച്ചറുകളും തയ്യാറാക്കിയിട്ടുള്ളത്. ലോകപ്രശസ്ത മാധ്യമമായ ബിബിസിയുടെ ചാനലയിൽ ശൈലജ ടീച്ചർ തത്സമയ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.