കൊവിഡ് സ്ഥിരീകരിച്ച പാലാ സ്വദേശിനി ഡൽഹിയിൽ നിന്നെത്തിയത് റോഡ് മാർഗം

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പാലാ സ്വദേശിനിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇടുക്കി ക്വാറന്റൈൻ സെന്ററിൽ കഴിഞ്ഞിരുന്ന ഇവരെ ഇന്ന് പുലർച്ചെയോടെയാണ് കോട്ടയത്തേക്ക് മാറ്റിയത്. കഴിഞ്ഞ മാം
 

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച പാലാ സ്വദേശിനിയെ കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി. ഇടുക്കി ക്വാറന്റൈൻ സെന്ററിൽ കഴിഞ്ഞിരുന്ന ഇവരെ ഇന്ന് പുലർച്ചെയോടെയാണ് കോട്ടയത്തേക്ക് മാറ്റിയത്.

കഴിഞ്ഞ മാം 20നാണ് കടനാട് സ്വദേശിയായ 65കാരില ഓസ്‌ട്രേലിയയിൽ നിന്ന് ഡൽഹിയിൽ എത്തിയത്. ഇവിടെ 14 ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞ ശേഷം റോഡ് മാർഗം കേരളത്തിലേക്ക് പുറപ്പെടുകയായിരുന്നു. ഏഴ് സംസ്ഥാനങ്ങൾ പിന്നിട്ട് ഈ മാസം 16ന് ഇടുക്കി കമ്പംമേട്ടിലെത്തി.

കമ്പത്ത് വെച്ച് പോലീസ് ഇവരെ തടയുകയും ഇടുക്കിയിലെ കൊവിഡ് സെന്ററിലാക്കുകയുമായിരുന്നു. ഇവിടെ വെച്ച് നടത്തിയ പരിശോധനയിലാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ബന്ധുക്കളുടെ കൂടി ആവശ്യം പരിഗണിച്ചാണ് ഇവരെ കോട്ടയത്തേക്ക് മാറ്റിയത്.