തിരുവനന്തപുരത്ത് കൊവിഡ് ബാധിച്ച് മരിച്ച വൈദികന്റെ സംസ്‌കാരം നാട്ടുകാർ തടഞ്ഞു

തിരുവനന്തപുരത്ത് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച വൈദികൻ കെ ജി വർഗീസിന്റെ സംസ്കാരം നാട്ടുകാർ തടഞ്ഞു. മൃതദേഹം മറവുചെയ്യാനായി മലമുകളിൽ പള്ളിയിൽ പത്തടി ആഴത്തിൽ കുഴിയെടുത്തെങ്കിലും നാട്ടുകാർ
 

തിരുവനന്തപുരത്ത് ഇന്നലെ കൊവിഡ് ബാധിച്ച് മരിച്ച വൈദികൻ കെ ജി വർഗീസിന്റെ സംസ്‌കാരം നാട്ടുകാർ തടഞ്ഞു. മൃതദേഹം മറവുചെയ്യാനായി മലമുകളിൽ പള്ളിയിൽ പത്തടി ആഴത്തിൽ കുഴിയെടുത്തെങ്കിലും നാട്ടുകാർ എത്തി സംസ്‌കാരം തടയുകയായിരുന്നു

മൃതദേഹം മറ്റൊരിടത്ത് സംസ്‌കരിച്ചാൽ മതിയെന്ന് നാട്ടുകാർ പറയുന്നു. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരുടെ വാഹനവും നാട്ടുകാർ തടഞ്ഞു. സ്ഥലത്ത് എത്തിയ പോലീസുദ്യോഗസ്ഥർ നാട്ടുകാരുമായി ചർച്ച നടത്തുകയാണ്.

മലമുകളിലെ പള്ളിയിൽ മൃതദേഹം സംസ്‌കരിക്കുന്നത് വിലക്കി ഹൈക്കോടതിയുടെ ഉത്തരവുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ ഇത്തരമൊരു ഉത്തരവ് ഹാജരാക്കാൻ പ്രതിഷേധക്കാർക്ക് കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറയുന്നു. വിഷയത്തിൽ മേയറും ജില്ലാ കലക്ടറും ഇടപെട്ടെങ്കിലും നാട്ടുകാർ പിൻമാറിയിട്ടില്ല.