കൊവിഡ് രോഗിയുടെ സംസ്‌കാരത്തെ ചൊല്ലി തർക്കം: പള്ളി സെമിത്തേരിയിൽ സംസ്‌കരിക്കണമെന്ന് കുടുംബം, പറ്റില്ലെന്ന് ഇടവകക്കാർ

കൊവിഡ് ബാധിച്ച് മരിച്ച ചാലക്കുടി സ്വദേശി ഡിനി ചാക്കോയുടെ മൃതദേഹം രണ്ട് ദിവസം കഴിഞ്ഞിട്ടും സംസ്കരിക്കാനായില്ല. ഡിനിയുടെ ഇടവക പള്ളിയായ തച്ചുടപറമ്പ് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ മൃതദേഹം
 

കൊവിഡ് ബാധിച്ച് മരിച്ച ചാലക്കുടി സ്വദേശി ഡിനി ചാക്കോയുടെ മൃതദേഹം രണ്ട് ദിവസം കഴിഞ്ഞിട്ടും സംസ്‌കരിക്കാനായില്ല. ഡിനിയുടെ ഇടവക പള്ളിയായ തച്ചുടപറമ്പ് സെന്റ് സെബാസ്റ്റ്യൻ പള്ളിയിൽ മൃതദേഹം സംസ്‌കരിക്കണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് കുടുംബം. എന്നാൽ അറകൾ ഉള്ള സെമിത്തേരി ആയതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം സംസ്‌കാരം നടത്താനാകില്ലെന്ന് അധികൃതരും പള്ളി കമ്മിറ്റിയും വ്യക്തമാക്കുന്നു.

മാലിദ്വീപിൽ നിന്നും എത്തിയ ഡിനി തിങ്കളാഴ്ചയാണ് മരിച്ചത്. പള്ളി പറമ്പിൽ സംസ്‌കാരം നടത്താൻ അധികൃതർ ഒരുക്കമാണെങ്കിലും പള്ളി കമ്മിറ്റിയും പ്രദേശവാസികളും ഇതിനെതിരാണ്. ചതുപ്പുള്ള പ്രദേശമായതിനാൽ അഞ്ചടി ആഴത്തിൽ കുഴിക്കുമ്പോൾ തന്നെ വെള്ളം കാണുമെന്നും മാലിന്യം സമീപത്തെ കിണറുകളിലേക്ക് പടരുമെന്നുമാണ് ഇവരുടെ ആശങ്ക

പ്രശ്‌നപരിഹാരത്തിനായി ഇരിങ്ങാലക്കുട രൂപത ബിഷപ് മാർ പോൾ കണ്ണൂക്കാടന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നേതൃത്വത്തിൽ ചർച്ചകൾ പുരോഗമിക്കുന്നുണ്ട്. എന്നാൽ പള്ളി സെമിത്തേരിയിൽ തന്നെ സംസ്‌കരിക്കണമെന്ന കടുംപിടിത്തമാണ് കുടുംബത്തിനുള്ളത്.