കോഴിക്കോട് വടകരയിൽ കൊവിഡ് സ്ഥിരീകരിച്ചയാളുടെ കട അടിച്ചു തകർത്ത നിലയിൽ

വടകര തൂണേരിയിൽ കൊവിഡ് സ്ഥിരീകരിച്ചയാളുടെ കടയ്ക്ക് നേരെ ആക്രമണം. കൊവിഡ് സ്ഥിരീകരിച്ച മത്സ്യക്കച്ചവടക്കാരന്റെ പുറമേരി വെള്ളൂർ റോഡിലെ കടക്ക് നേരെയാണ് ആക്രമണമുണ്ടായത്. കടയുടെ ഷട്ടറും മീൻ വിൽക്കാൻ
 

വടകര തൂണേരിയിൽ കൊവിഡ് സ്ഥിരീകരിച്ചയാളുടെ കടയ്ക്ക് നേരെ ആക്രമണം. കൊവിഡ് സ്ഥിരീകരിച്ച മത്സ്യക്കച്ചവടക്കാരന്റെ പുറമേരി വെള്ളൂർ റോഡിലെ കടക്ക് നേരെയാണ് ആക്രമണമുണ്ടായത്. കടയുടെ ഷട്ടറും മീൻ വിൽക്കാൻ ഉപയോഗിക്കുന്ന സ്റ്റാന്റും അക്രമികൾ നശിപ്പിച്ചു. ഇന്നലെ രാത്രിയാണ് സംഭവം. നാദാപൂരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മെയ് 28നാണ് മത്സ്യക്കച്ചവടക്കാരന് കൊവിഡ് സ്ഥിരീകരിച്ചത്.