കൊവിഡ് രോഗബാധിതരുടെ വിവരം ചോർന്ന സംഭവം; അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി

കാസർകോട് കൊവിഡ് രോഗബാധിതരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വിജയൻ. കൊവിഡ് രോഗം ഭേദമായവരുടെ വിവരം പുറത്തുപോകുന്നത് വലിയ പ്രശ്നമല്ല. രോഗം ഭേദമായവർക്ക് എന്ത്
 

കാസർകോട് കൊവിഡ് രോഗബാധിതരുടെ വിവരങ്ങൾ ചോർന്ന സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി വിജയൻ. കൊവിഡ് രോഗം ഭേദമായവരുടെ വിവരം പുറത്തുപോകുന്നത് വലിയ പ്രശ്‌നമല്ല. രോഗം ഭേദമായവർക്ക് എന്ത് ചികിത്സയാണ് നൽകുന്നതെന്ന് പിന്നീട് അറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു

സംഭവത്തിൽ നടപടിയെടുക്കണമെന്ന് ഡിജിപിക്ക് മുഖ്യമന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കൊവിഡ് രോഗം ഭേദമായവരെ വിളിച്ച് തുടർ ചികിത്സ വേണമെന്നും തങ്ങളുടെ ആശുപത്രികളിലേക്ക് എത്തണമെന്നും ആവശ്യപ്പെട്ട് ചില സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ വിളിക്കുകയായിരുന്നു. സംഭവത്തിൽ മുഖ്യമന്ത്രിക്ക് പരാതിയും ലഭിച്ചിരുന്നു

കാസർകോട്ടെ കൊവിഡ് രോഗികളെ വിളിച്ചു വിവരങ്ങൾ ശേഖരിച്ചത് ബംഗളൂരുവിലെ സ്വകാര്യ കമ്പനിയാണെന്ന് സൂചന ലഭിച്ചിട്ടുണ്ട്. ഐ കൊന്റൽ സൊല്യൂഷൻസ് എന്ന സ്വകാര്യ കമ്പനിയാണ് രോഗികളെ ഫോണിൽ വിളിച്ചത്.