സംസ്ഥാനത്ത് ഇന്ന് മുതൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും; പോലീസ് പരിശോധന നടത്തും

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും. മാസ്ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ ഉറപ്പാക്കാനാണ് നിർദേശം. പോലീസ് പരിശോധന വീണ്ടും
 

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കും. മാസ്‌ക്, സാനിറ്റൈസർ, സാമൂഹിക അകലം എന്നിവ ഉറപ്പാക്കാനാണ് നിർദേശം. പോലീസ് പരിശോധന വീണ്ടും ആരംഭിച്ചു. കൂടുതൽ സെക്ടറൽ മജിസ്‌ട്രേറ്റുമാരെ നിയമിക്കാനും തീരുമാനിച്ചു

രോഗബാധിതരെ വേഗത്തിൽ കണ്ടെത്താൻ ആന്റിജൻ പരിശോധനകൾ വ്യാപകമാക്കും. ആന്റിജൻ പരിശോധനക്കൊപ്പം പിസിആർ പരിശോധനയും വർധിപ്പിക്കും. വാക്‌സിൻ പരാമവധി പേരിലേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിക്കാനും ജില്ലാ മെഡിക്കൽ ഓഫീസർമാർക്കും കലക്ടർമാർക്കും നിർദേശം നൽകിയിട്ടുണ്ട്

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പോളിംഗ് എജന്റുമാർക്കും കൊവിഡ് പരിശോധന നടത്തും. രാജ്യത്തെ സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തും. വാക്‌സിൻ ദൗർലഭ്യം നേരിടുന്നതായി പരാതി ഉയർന്നിട്ടുണ്ട്. എന്നാൽ ഈ പരാതി കേന്ദ്രം തള്ളിക്കളഞ്ഞു.