നിയന്ത്രണങ്ങൾ കടുപ്പിക്കാൻ തീരുമാനം; ഹോട്ടലുകളും കടകളും രാത്രി 9 മണിക്ക് അടയ്ക്കണം

കൊവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പൊതുപരിപാടികൾ അടക്കമുള്ളവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തും തുറസ്സായ സ്ഥലങ്ങളിൽ
 

കൊവിഡ് വ്യാപനം തടയാൻ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്തമാക്കാൻ തീരുമാനം. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. പൊതുപരിപാടികൾ അടക്കമുള്ളവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തും

തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 200ലധികം പേർ പങ്കെടുക്കാൻ അനുവദിക്കില്ല. അടച്ചിട്ട മുറികളിൽ നടക്കുന്ന പരിപാടികൾക്ക് നൂറിലധികം പേരെ അനുവദിക്കില്ല. പൊതുപരിപാടികളുടെ സമയം രണ്ട് മണിക്കൂറായി നിജപ്പെടുത്തണം. വിവാഹ ചടങ്ങുകൾക്ക് അടക്കം ഈ നിർദേശം ബാധകമാണ്

ഹോട്ടലുകളും കടകളും രാത്രി ഒമ്പതിന് അടയ്ക്കണം. ഹോട്ടലുകളുടെ ഇരിപ്പടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ. ഹോട്ടലുകളിൽ നിന്ന് പാഴ്‌സൽ നൽകുന്നത് പ്രോത്സാഹിപ്പിക്കണം. വിവാഹ ചടങ്ങുകളിലും പായ്ക്കറ്റ് ഭക്ഷണം നൽകാൻ നിർദേശിക്കണമെന്നും യോഗത്തിൽ അഭിപ്രായമുയർന്നു.