കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കേരളത്തിൽ ഇതുവരെ നടന്നത് 11 ആത്മഹത്യകൾ

കൊവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ സംസ്ഥാനത്ത് ഇതുവരെ ആത്മഹത്യ ചെയ്തത് 11 പേർ. തിരുവനന്തപുരത്ത് മാത്രം നാല് പേരാണ് ആത്മഹ്യ ചെയ്തത്. ഇതിൽ മൂന്ന് പേർ തിരുവനന്തപുരം
 

കൊവിഡ് നിരീക്ഷണത്തിലും ചികിത്സയിലും കഴിയുന്നതിനിടെ സംസ്ഥാനത്ത് ഇതുവരെ ആത്മഹത്യ ചെയ്തത് 11 പേർ. തിരുവനന്തപുരത്ത് മാത്രം നാല് പേരാണ് ആത്മഹ്യ ചെയ്തത്. ഇതിൽ മൂന്ന് പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ജീവനൊടുക്കിയത്.

കൊല്ലം, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കാസർകോട് ജില്ലകളിലും നിരീക്ഷണത്തിൽ കഴിയുന്ന ഓരോരുത്തർ വീതം ആത്മഹത്യ ചെയ്തിരുന്നു. കണ്ണൂരിൽ ഒരു ആരോഗ്യപ്രവർത്തകയും ആത്മഹത്യക്ക് ശ്രമിച്ചു.

കഴിഞ്ഞാഴ്ച മാത്രം രണ്ട് ആത്മഹത്യകളാണ് നടന്നത്. കോട്ടയത്ത് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന മെഡിക്കൽ വിദ്യാർഥിനി, തിരുവനന്തപുരം നിരീക്ഷണ കേന്ദ്രത്തിൽ കഴിഞ്ഞിരുന്ന താഹ എന്നിവർ. ഇതിൽ താഹ നിരീക്ഷണ കേന്ദ്രത്തിലെ നാലാം നിലയിൽ നിന്നും താഴേക്ക് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു

മെഡിക്കൽ കോളജിൽ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന സൈഫുദ്ദീന്റെ ആത്മഹത്യ ദുരൂഹത ഉണ്ടാക്കുന്നതാണ്. വാരിയെല്ലും തോളെല്ലും പൊട്ടിയ നിലയിൽ കഴിഞ്ഞ സൈഫുദ്ദീൻ എങ്ങനെ തൂങ്ങിമരിക്കുമെന്നാണ് ബന്ധുക്കളുടെ സംശയം.

വിഷാദവും, മാനസിക പ്രശ്‌നങ്ങളും നിരീക്ഷണ കാലത്തെ ഒറ്റപ്പെടലുമൊക്കെയാണ് ആത്മഹത്യയിലേക്ക് പലരെയും പ്രേരിപ്പിക്കുന്നത്. കൂടാതെ ബന്ധുക്കളുടെയും നാട്ടുകാരുടെയും നിസഹകരണ മനോഭാവവും ഇവരെ തളർത്തുന്നു.