കൊവിഡ് വാക്‌സിനേഷൻ: സ്‌പോട്ട് രജിസ്‌ട്രേഷൻ വീണ്ടും ആരംഭിക്കില്ലെന്ന് സർക്കാർ

കൊവിഡ് വാക്സിനേഷന് സ്പോട്ട് രജിസ്ട്രേഷൻ ആരംഭിച്ചാൽ വാക്സിനേഷൻ സെന്ററുകളിൽ വലിയ ആൾക്കൂട്ടമുണ്ടാകുമെന്ന് സർക്കാർ. വാക്സിൻ വിതരണത്തിന് സ്പോട്ട് രജിസ്ട്രേഷൻ വീണ്ടും ആരംഭിക്കില്ലെന്നും ഹൈക്കോടതിയെ സർക്കാർ അറിയിച്ചു കൊവിഡ്
 

കൊവിഡ് വാക്‌സിനേഷന് സ്‌പോട്ട് രജിസ്‌ട്രേഷൻ ആരംഭിച്ചാൽ വാക്‌സിനേഷൻ സെന്ററുകളിൽ വലിയ ആൾക്കൂട്ടമുണ്ടാകുമെന്ന് സർക്കാർ. വാക്‌സിൻ വിതരണത്തിന് സ്‌പോട്ട് രജിസ്‌ട്രേഷൻ വീണ്ടും ആരംഭിക്കില്ലെന്നും ഹൈക്കോടതിയെ സർക്കാർ അറിയിച്ചു

കൊവിഡ് വാക്‌സിൻ ലഭ്യമാക്കുന്നതിന് ആഗോള ടെൻഡർ ക്ഷണിച്ചെങ്കിലും ഒരു കമ്പനി പോലും മുന്നോട്ടുവന്നില്ല. മറ്റ് സംസ്ഥാനങ്ങൾ വിളിച്ച ആഗോള ടെൻഡറുകൾക്കും സമാനമായ പ്രതികരണമാണ് ലഭിച്ചത്.

ശുചീകരണ തൊഴിലാളികളെ മുന്നണി പോരാളികളായി പ്രഖ്യാപിക്കുന്നത് പരിഗണനയിലാണ്. വാക്‌സിൻ വിതരണത്തിലെ പാളിച്ചകൾ നീക്കണമെന്നാവശ്യപ്പെട്ട ഹർജി പരിഗണിക്കുമ്പോഴാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. കേസ് ബുധനാഴ്ച വീണ്ടും പരിഗണിക്കും.