കൊവിഡ് മാനദണ്ഡം ലംഘിച്ച് ട്യൂഷൻ സെന്റർ നടത്തിപ്പ്; മലപ്പുറത്ത് രണ്ട് പേർ പിടിയിൽ

മലപ്പുറത്ത് കൊവിഡ് മാനദണ്ഡം ലംഘിച്ച് ട്യൂഷൻ സെന്റർ നടത്തിയ രണ്ട് പേർ അറസ്റ്റിൽ. കോട്ടക്കൽ പറമ്പിലങ്ങാടി യൂനിവേഴ്സൽ സെന്റർ നടത്തിപ്പുകാരായ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
 

മലപ്പുറത്ത് കൊവിഡ് മാനദണ്ഡം ലംഘിച്ച് ട്യൂഷൻ സെന്റർ നടത്തിയ രണ്ട് പേർ അറസ്റ്റിൽ. കോട്ടക്കൽ പറമ്പിലങ്ങാടി യൂനിവേഴ്‌സൽ സെന്റർ നടത്തിപ്പുകാരായ രണ്ട് പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ 200ഓളം കുട്ടികളെ ഒന്നിച്ചിരുത്തിയാണ് ഇവർ ക്ലാസ് നടത്തിയിരുന്നത്. സംഭവത്തിൽ അധികൃതർ കലക്ടർ, ഡിഎംഒ എന്നിവർക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് നടന്നത്.