അരൂർ സ്റ്റേഷനിലെ വനിതാ പോലീസുദ്യോഗസ്ഥക്ക് കൊവിഡ്; സ്‌റ്റേഷൻ അടച്ചു

ആലപ്പുഴ അരൂർ സ്റ്റേഷനിലെ വനിത പൊലീസുദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ സ്റ്റേഷൻ താൽക്കാലികമായി അടച്ചു. കഴിഞ്ഞ 12 നാണ് ഇവർ അവസാനമായി ജോലിക്കെത്തിയത്. ഇവരുടെ കുടുംബത്തിലെ
 

ആലപ്പുഴ അരൂർ സ്റ്റേഷനിലെ വനിത പൊലീസുദ്യോഗസ്ഥയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ സ്റ്റേഷൻ താൽക്കാലികമായി അടച്ചു. കഴിഞ്ഞ 12 നാണ് ഇവർ അവസാനമായി ജോലിക്കെത്തിയത്.

ഇവരുടെ കുടുംബത്തിലെ അഞ്ച് പേർക്കും രോഗബാധയുണ്ട്. അയൽവാസികൾക്ക് നേരത്തെ കോവിഡ് ബാധിച്ചിരുന്നു. ഇവരിൽ നിന്നാണ് പൊലീസുകാരിക്കും രോഗബാധയുണ്ടായതെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.

ഇവരുമായി സമ്പർക്കത്തിലുണ്ടായിരുന്ന നാല് പൊലീസുകാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.