നഗ്നമേനിയിൽ കുട്ടികളെ കൊണ്ട് ചിത്രം വര: അറസ്റ്റ് ഭയന്ന് ഒളിവിൽ പോയ രഹ്ന ഫാത്തിമ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിൽ

നഗ്നശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിക്കുകയും ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ
 

നഗ്നശരീരത്തിൽ മക്കളെ കൊണ്ട് ചിത്രം വരപ്പിക്കുകയും ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്ത കേസിൽ മുൻകൂർ ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരായ പോക്‌സോ കേസ് നിലനിൽക്കില്ലെന്ന് വാദിച്ചാണ് ഇവർ ഹൈക്കോടതിയെ സമീപിച്ചത്.

ഇന്നലെ രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യുന്നതിനായി പോലീസ് കൊച്ചിയിലെ വീട്ടിലെത്തിയിരുന്നു. എന്നാൽ അറസ്റ്റ് പേടിച്ച ഇവർ ഒളിവിൽ പോകുകയായിരുന്നു. മുൻകൂർ ജാമ്യം തേടില്ലെന്നും തെറ്റ് ചെയ്തിട്ടില്ലെന്നുമായിരുന്നു ഇവരുടെ ഭർത്താവ് ഇന്നലെ പറഞ്ഞിരുന്നത്.

പ്രായപൂർത്തിയാകാത്ത മകനെയും മകളെയും കൊണ്ട് തന്റെ നഗ്നശരീരത്തിൽ ചിത്രം വരപ്പിക്കുകയായിരുന്നു ഇവർ. സ്ത്രീ ശരീരവും ലൈംഗികതയും സംബന്ധിച്ച പഠനം വീട്ടിൽ നിന്ന് തുടങ്ങിയാലേ സമൂഹത്തിൽ മാറ്റം വരൂ എന്ന കുറിപ്പോടെയായിരുന്നു ഇവരുടെ പോസ്റ്റ്.