ഹോം › കേരളം

രാമങ്കരി പഞ്ചായത്തിൽ സിപിഎമ്മിനെ തോൽപ്പിച്ച് സിപിഐ; രമ്യ മോൾ സജീവ് വൈസ് പ്രസിഡന്റ്

By MJ Desk · 19 Apr 2025, 02:47 PM

ആലപ്പുഴ രാമങ്കരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ സിപിമ്മിനെ തോൽപ്പിച്ച് സിപിഐ. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് സിപിഎം, സിപിഐ പ്രതിനിധികൾ തമ്മിലാണ് മത്സരം നടന്നത്. സിപിഐയിലെ രമ്യ മോൾ സജീവ് വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. സിപിഎമ്മിലെ മോൾജി രാജേഷിനെയാണ് രമ്യ പരാജയപ്പെടുത്തിയത്. 13 അംഗ ഭരണസമിതിയിൽ പ്രസിഡന്റിന്റെ വോട്ട് അസാധുവായി. രമ്യക്ക് ഏഴും മോൾജിക്ക് അഞ്ചും വോട്ടുകൾ ലഭിച്ചു. യുഡിഎഫ് അംഗങ്ങൾ സിപിഐക്ക് അനുകൂലമായാണ് വോട്ട് ചെയ്തത് വൈസ് പ്രസിഡന്റായിരുന്ന യുഡിഎഫിലെ ഷീന രാജപ്പൻ രാജിവെച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. സിപിഐ മത്സര രംഗത്ത് വന്നതോടെയാണ് യുഡിഎഫ് മത്സരത്തിൽ നിന്ന് പിൻമാറിയത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

സ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്
പൂർണ്ണ പേജ് കാണുക ›