കേരളത്തിൽ സിബിഐയെ വിലക്കാൻ സിപിഎം പോളിറ്റ് ബ്യൂറോയുടെ അനുമതി

കേരളത്തിൽ സിബിഐ നേരിട്ട് കേസെടുക്കുന്നതിനുള്ള അനുമതി വിലക്കാൻ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്റെ തീരുമാനം. സിബിഐക്ക് നൽകിയ പൊതുസമ്മതം എടുത്തുകളയാനാണ് തീരുമാനം. സിബിഐ ഇടപെടലുകൾ അംഗീകരിക്കാനാകില്ലെന്ന് പിബി
 

കേരളത്തിൽ സിബിഐ നേരിട്ട് കേസെടുക്കുന്നതിനുള്ള അനുമതി വിലക്കാൻ സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്റെ തീരുമാനം. സിബിഐക്ക് നൽകിയ പൊതുസമ്മതം എടുത്തുകളയാനാണ് തീരുമാനം. സിബിഐ ഇടപെടലുകൾ അംഗീകരിക്കാനാകില്ലെന്ന് പിബി വിലയിരുത്തി

അന്വേഷണ ഏജൻസികളെ കേന്ദ്രസർക്കാർ ദുരുപയോഗം ചെയ്യുകയാണ്. സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളയുന്നതുമായി ബന്ധപ്പെട്ട നിയമ പരിശോധനകൾ സംസ്ഥാനത്ത് നടന്നുവരികയാണ്. അതിനുശേഷം സംസ്ഥാന സർക്കാർ ഇതുസംബന്ധിച്ച ഉത്തരവിറക്കും.

മഹാരാഷ്ട്ര, ഛത്തിസ്ഗഢ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങൾ ഇതിനകം തന്നെ സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം എടുത്തുകളഞ്ഞിട്ടുണ്ട്. ഇതുസംബന്ധിച്ച നിയമപരമായ കൂടിയാലോചനകൾ സർക്കാർ തുടരും.