പൊന്നാനി സിപിഎമ്മിൽ കലഹം രൂക്ഷമാകുന്നു; മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി പൊന്നാനി സിപിഎമ്മിൽ കലഹം രൂക്ഷമാകുന്നു. ഇന്നലെ പരസ്യപ്രകടനം നടത്തിയതിന് പിന്നാലെ സിപിഎമ്മിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു. നാല് ബ്രാഞ്ച്
 

നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥി നിർണയത്തെ ചൊല്ലി പൊന്നാനി സിപിഎമ്മിൽ കലഹം രൂക്ഷമാകുന്നു. ഇന്നലെ പരസ്യപ്രകടനം നടത്തിയതിന് പിന്നാലെ സിപിഎമ്മിലെ മൂന്ന് ബ്രാഞ്ച് സെക്രട്ടറിമാർ രാജിവെച്ചു. നാല് ബ്രാഞ്ച് സെക്രട്ടറിമാർ രാജി ഭീഷണി മുഴക്കുന്നതായും റിപ്പോർട്ടുകളുണ്ട്

ടി കെ മഷൂദ്, നവാസ് നാക്കോല, ജമാൽ എന്നിവരാണ് രാജിവെച്ചത്. പരസ്യ പ്രതിഷേധത്തിനെതിരെ സിപിഎം നേതൃത്വം പ്രതികരിച്ച രീതിയും ഇവരെ പ്രകോപിതരാക്കിയിരുന്നു. അതേസമയം പ്രശ്‌നപരിഹാരത്തിനായി മലപ്പുറം ജില്ലാ സെക്രട്ടറിയും മുതിർന്ന നേതാവ് പാലോളി മുഹമ്മദ് കുട്ടിയും ഇന്ന് പ്രാദേശിക നേതൃത്വവുമായി ചർച്ച നടത്തും

പി നന്ദകുമാറിനെ മണ്ഡലത്തിൽ സ്ഥാനാർഥിയായി നിശ്ചയിച്ചതിന് പിന്നാലെയാണ് പൊന്നാനിയിൽ പ്രതിസന്ധി ഉടലെടുത്തത്. ടിഎം സിദ്ധീഖിനെ ഇവിടെ മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അതേസമയം ഇന്നലെ നടന്ന പരസ്യ പ്രതിഷേധത്തെ തള്ളി ടിഎം സിദ്ധിഖ് തന്നെ രംഗത്തുവന്നിരുന്നു.